പകർച്ചവ്യാധി പ്രതിരോധം;ഇറച്ചി വില്പന കടകളിൽ പരിശോധന നടത്തുമെന്ന് കുന്നത്തൂർ താലൂക്ക് വികസന സമിതി

Advertisement

കുന്നത്തൂർ. കുന്നത്തൂർ താലൂക്ക് പരിധിയിൽ പകർച്ച വ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ ഇറച്ചികടകളിൽ പരിശാധന നടത്തുന്നതിന് ഫുഡ് സേഫ്റ്റി ഓഫീസർ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം,ബന്ധപ്പെട്ട സ്ഥലത്തെ സി.എച്ച്.സി ഡോക്ടർ എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തി നിയമാനുസൃതമല്ലാത്തവക്കെതിരെ നടപടി സ്വീകരിക്കുന്നതിന് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ആഞ്ഞിലിമൂട്ടിൽ വഴിയാത്രക്കാർക്കും സമീപവീടുകൾക്കും ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുമാറ്റുന്നതിന് ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ശാസ്താംകോട്ട എസ്.ബി.ഐയിലേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ബാങ്കിലേക്കുളള റോഡ് മണ്ണിട്ട് റാമ്പ് പോലെയാക്കുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ ഇരു സൈഡിലേക്കും ബസുകൾ നിർത്തുന്നതിന് ബസ് ബേ മാർക്ക് ചെയ്യുന്നതിന് കുന്നത്തൂർ ജോ.ആർ.റ്റി.ഒ,കിഫ്ബി എന്നിവരെ ചുമതലപ്പെടുത്തി.

ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രിക്കായി അനുവദിച്ച സ്ഥലം കൈമാറ്റം ചെയ്യുന്നതിലേക്കുളള സർക്കാർ തലത്തിലുള്ള അന്തിമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു.ആനയടി – പഴകുളം റോഡിൽ പണി പൂർത്തീകരിക്കാൻ ബാക്കിയുള്ള കോട്ടക്കകത്ത് മുക്ക്-വെള്ളച്ചിറ ജംഗ്ഷൻ ഭാഗം അറ്റകുറ്റപണി ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് 4 കെഎസ്ആർറ്റിസി സർവ്വീസുകൾ പുനരാരംഭിച്ചു എന്നും ബാക്കിയുള്ള സർവ്വീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിലേക്ക് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുന്നതിനും തീരുമാനിച്ചു.പടിഞ്ഞാറെ കല്ലട 1,2 വാർഡുകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് കണാത്താർകുന്നം ക്ഷേത്രത്തിന് സമീപത്തെ സ്ഥലത്ത് സെപ്റ്റംബർ 14ന് മുമ്പായി ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന് കെഎസ്ഇബി യെ ചുമതലപ്പെടുത്തി.പാതിരിക്കൽ റഗുലേറ്റർ കം ബ്രിഡ്‌ജ് സ്ഥാപിക്കുന്നതിന് മന്ത്രി തലത്തിൽ ചർച്ച ചെയ്യുന്നതിന് തീരുമാനിച്ചു.നിരവധി ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമായ സാഹചര്യത്തിൽ ഒഫീസുകളുടെ സ്ഥാനം രേഖപ്പെടുത്തിയ ബോർഡ് സിവിൽ സ്റ്റേഷൻ താഴത്തെ നിലയിൽ പ്രദർശിപ്പിക്കുന്നതിന് പൊതുമരാമത്ത് കെട്ടിടം വിഭാഗം അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.താലൂക്ക് വികസന സമിതിയിൽ വകുപ്പുതല ഉദ്യോഗസ്ഥൻമാർ തന്നെ പങ്കെടുക്കണമെന്നും, പങ്കെടുക്കാതിരിക്കുന്ന ഉദ്യോഗസ്ഥർമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ചെയ്തു തീർക്കേണ്ടതായ നിരവധി വിഷയങ്ങൾ വികസന സമിതിയിൽ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിമാർ കൂടി താലൂക്ക് വികസന സമിതിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ,മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ,പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്,പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ.സി.ഉണ്ണികൃഷ്ണൻ,കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വൽസലകുമാരിവിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ തുണ്ടിൽ നൗഷാദ്,സി.വൈ നിസ്സാം, പ്രഫ.എസ്.അജയൻ,കാരാളി വൈ.എ സമദ്,സാബു ചക്കുവള്ളി,കുറ്റിയിൽ ഷാനവാസ്,തഹസിൽദാർ,
വിവിധ വകുപ്പു മേലധികാരികൾ എന്നിവർ പങ്കെടുത്തു.

Advertisement