ബാലികയോട് ലൈംഗികാതിക്രമം, മദ്രസാ അധ്യാപകന്‍ പടിയില്‍

Advertisement

കരുനാഗപ്പള്ളി . പത്തുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ആള്‍ പോലീസ് പിടിയിലായി. തഴവ കുറ്റിപ്പുറം ഹാദിയ മന്‍സിലില്‍ നൗഷാദ് (44) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പടിയിലായത്. മതപാഠശാലയിലെ അധ്യാപകനായ പ്രതി പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് വീട്ടിലെത്തുകയും വീട്ടിലാരുമില്ലെന്ന് മനസിലാക്കി ലൈംഗിക ഉദ്ദേശത്തോടെ ആക്രമിക്കുകയുമായിരുന്നു. ഉടന്‍ തന്നെ കുട്ടി പ്രതിയെ വീടിന് പുറത്താക്കി കതകടച്ച് രക്ഷപെടുകയായിരുന്നു. ഈ വിവരം കുട്ടി സ്‌കൂള്‍ അധ്യാപികയെ അറിയിക്കുകയും സ്‌കൂളിലെ കൗണ്‍സിലിങ്ങിന് ശേഷം പോലീസില്‍ അറിയിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദീന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, റഹീം, എസ്.സി.പി.ഒ മാരായ ഹാഷിം, സീമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.