കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര റോഡരികിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു

Advertisement

കരുനാഗപ്പള്ളി : ചങ്ങൻകുളങ്ങര ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ റോഡിന് കിഴക്ക്
വശം ദേശീയ പാതയുടെ നിർമ്മാണത്തിനായുള്ള കോൺക്രീറ്റ് സ്ലാബിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. 38 ഉം 34 ഉം സെന്റിമീറ്റർ നീളമുള്ള നിറയെ ഇലകൾ ഉള്ളതും പുഷ്പിക്കാത്തതുമായ രണ്ട് കഞ്ചാവ്ചെടികളാണ് കണ്ടെടുത്തത്. കരുനാഗപ്പള്ളി എക്സൈയ്സ്റേയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈയ്സ് ഇൻസ്പെക്ടർ പി.എൻ . വിജിലാലിന്റെ നേതൃത്വത്തിൽ  സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, ചാൾസ്, ജിനു തങ്കച്ചൻ എന്നിവരടങ്ങിയ സംഘമാണ് കണ്ടെത്തിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കൾ കഞ്ചാവ് ഉപയോഗിച്ചതിനു ശേഷം ലഭ്യമാകുന്ന വിത്തുകൾ അവിടെ കിളിപ്പിച്ചതായിട്ടാണ് മനസ്സിലാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു കരുനാഗപ്പള്ളി പ്രദേശത്തെ പൊതു ഇടങ്ങളിൽ കഞ്ചാവ് ചെടികൾ വളർത്തുവാൻ ഒരുപറ്റം ആളുകൾ ശ്രമിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിന്റെ പേരിൽ അന്വേഷണം ശക്തമാക്കിയതായി ഉദ്യാഗസ്ഥർ അറിയിച്ചു.

Advertisement