ചാത്തന്നൂരില്‍ കച്ചവടക്കാരിയായ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു

Advertisement

ചാത്തന്നൂര്‍: കച്ചവടക്കാരിയായ വീട്ടമ്മയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. കാപെക്‌സ് ജങ്ഷന്‍-പാലമുക്ക് കണ്ണേറ്റ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ കട നടത്തുന്ന സുധര്‍മ്മയുടെ മാലയാണ് പൊട്ടിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള കടയില്‍ സിഗരറ്റ് വാങ്ങാന്‍ എന്ന
വ്യാജേന സ്‌കൂട്ടറില്‍ എത്തിയയാള്‍ ബലം പ്രയോഗിച്ച് മാല പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് മാലയുമായി മോഷ്ടാവ് കടന്നുകളഞ്ഞു. ചാത്തന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.