നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി

Advertisement

ഓയൂര്‍: നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് കാര്‍യാത്രികര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്കുളം അടുതല പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയായിരുന്നു അപകടം. പാരിപ്പള്ളി സ്വദേശികളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.
ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി മടങ്ങിവരുന്നതിനിടയില്‍ ആയിരുന്നു സംഭവം.
ഡ്രൈവര്‍ ഉറങ്ങിയതാകാം കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പൂയപ്പള്ളി പോലീസ് കേസെടുത്തു. പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിലേക്ക് ചാരി നില്‍ക്കുകയുംവൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.

Advertisement