ചവറ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഭാഷാ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു

Advertisement

ചവറ . ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി എം. മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും എന്ന വിഷയവുമായി ബന്ധപ്പെട്ട് സാഹിത്യ സെമിനാർ നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അനിത ടി.കെ. സെമിനാർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം  ഉപജില്ല കൺവീനർ രാജ്ലാൽ തോട്ടുവാൽ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ലാ കോ – ഓർഡിനേറ്റർ കിഷോർ കെ.കൊച്ചയം,സിമി വൈ ബുഷ്റ, പി. ജോയി, ശ്രീലത എസ്.,ബിജു എം.ഡാനിയൽ,സി.പി. അരുൺനാഥ് എന്നിവർ പ്രസംഗിച്ചു. ഭാഷാസാഹിത്യ സെമിനാറിൽ തേവലക്കര ഗേൾസ് ഹൈസ്കൂളിലെ ദിയ മരിയ ജോൺ, കൊറ്റൻകുളങ്ങര ജി.വി.എച്ച്.എസ്. എസിലെ നിരഞ്ജന ആർ.  എന്നിവർ സമ്മാനർഹരായി.

Advertisement