കേരളത്തിലേക്ക് എത്തുന്ന മുട്ടയുടെ എൻട്രി ഫീ സർക്കാർ ഉപേക്ഷിക്കണം

Advertisement

ശാസ്താംകോട്ട: കേരളത്തിലേക്ക് വരുന്ന മുട്ടയില്‍ നിന്ന് അധികവരുമാനം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഒരു മുട്ടയ്ക്ക് രണ്ട് പൈസ എൻട്രി ഫീ ഈടാക്കുന്ന നടപടി
ഉപേക്ഷിക്കണമെന്ന് ആൾ കേരള എഗ്ഗ് റീട്ടെയിൽ മർച്ചന്റ് അസോസിയേഷൻ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു

തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്ന് കേരളത്തിലേക്ക് ഒരു ദിവസം 75 ലക്ഷത്തിലധികം മുട്ടകളാണ് എത്തുന്നത്
ഒരു മുട്ടയ്ക്ക് രണ്ട് പൈസ വീതമാണ് സംസ്ഥാന സർക്കാർ എൻട്രി ഫീ ഈടാക്കുന്നത് ഇതോടെ ഈ ഭാരം ഉപഭോക്താക്കൾക്ക് എത്തും
കേരളത്തിലെ മുട്ട കച്ചവടക്കാർ പ്രതിസന്ധിയിൽ ആണെന്നും ഈ നടപടിയിൽ നിന്നും സർക്കാർ പിൻ മാറണമെന്നും കരുനാഗപ്പള്ളി മേഖലാ യോഗം ആവശ്യപ്പെട്ടു

ഡോ. ഷിഹാബുദ്ദീൻ മധുരിമ അധ്യക്ഷത വഹിച്ചു
സജീവ് പുന്നപുന്നവിള,
ഇർഷാദ് ഡേടുഡേ,
ഷഹനാസ്, മുബാഷ് മണപ്പള്ളി, അനിൽ രാമൻകുളങ്ങര, അൻസിൽ കേരളപുരം തുടങ്ങിയവർ സംസാരിച്ചു മുണ്ടക്കൈ പ്രളയ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും പ്രളയബാധിതരെ സഹായിക്കാനും തീരുമാനിച്ചു