പടിഞ്ഞാറെ കല്ലട. സർക്കാർ ഭവന പദ്ധതി പ്രകാരം വീടിനായി ലഭിച്ച ആദ്യ ഗഡു തുകയുമായി കരാറുകാരൻ മുങ്ങിയെന്ന് ആക്ഷേപം’, താമസിച്ചി രുന്നവീട് പൊളിച്ചതിനെ തുടർന്ന് താൽക്കാലികമായി താമസിക്കുവാൻ കെട്ടിയ പ്ലാസ്റ്റിക്ക്കൂരയ്ക്കുള്ളിൽ നിന്നും പാമ്പുകടിയേറ്റ് രക്ഷപ്പെട്ടമാനസിക വിഭ്രാന്തിയുള്ള ബാബുവിൻ്റെയും (55) സഹോദരൻ ബാലകൃഷ്ണൻ്റേയുംയും (60) ജീ ദുരിത ജീവിതം ഞെട്ടലുണ്ടാക്കും
.പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ തോപ്പിൽ കടവിന് സമീപം പതീത്തോപ്പിൽ വീട്ടിലായിരുന്നുബാലകൃഷ്ണനും മാനസിക വിഭ്രാന്തി ബാധിച്ച സഹോദരൻ ബാബുവുംതാമസിച്ചു വന്നിരുന്നത്.ഇവരെ കൂടാതെ മാനസിക വിഭ്രാന്തി ബാധിച്ച സഹോദരങ്ങളായ ഭവാനിയും, സദാനന്ദനും ഈ വീട്ടിലായിരുന്നു താമസം.ഏതാനും വർഷം മുമ്പ് കടന്നൽകുത്തേറ്റ് സഹോദരി മരണപ്പെട്ടു.നിത്യ രോഗിയായ സദാനന്ദനും മാസങ്ങൾക്ക് മുമ്പ് മരിച്ചു. ബാലകൃഷ്ണൻ കൂലിവേല ചെയ്തു കൊണ്ടുവരുന്ന പണം കൊണ്ടാണ് കുടുംബം കഴിഞ്ഞുവരുന്നത്.സർക്കാരിൽ നിന്നും പുതിയ വീടിനായുള്ള ആദ്യ ഗഡു ലഭിച്ചതോടെ താമസിച്ചിരുന്ന വീട് ഇവർ രണ്ടുപേരും ചേർന്ന് പൊളിച്ചുമാറ്റി.അവിടെത്തന്നെസുരക്ഷിതമല്ലാത്തചതുപ്പ് സ്ഥലത്ത് ടാർപ്പാ വലിച്ച് കെട്ടിയകൂരയ്ക്ക് കീഴിലാണ്ഇപ്പോൾ ഇവർ താമസിച്ചു വരുന്നത്. തങ്ങളുടെവീട്പണിതീർത്തു തരുന്നതിലേക്ക് പല കരാറുകാരെയും ബാലകൃഷ്ണൻ സമീപിച്ചെങ്കിലും എട്ടു ലക്ഷത്തോളം രൂപ വേണ്ടിവരും ഇത് പൂർത്തീകരിക്കാൻ എന്നാണ് പലരും പറഞ്ഞത്.കൂലി വേലക്കാരനായ ബാലകൃഷ്ണന്റെ കയ്യിൽ മറ്റു യാതൊരുവിധ സമ്പാദ്യവും ഇല്ല.അങ്ങനെയിരിക്കെ ആരോ ഒരാൾ ഒരു കരാറുകാരനെ കൊണ്ടുവന്നു. ഒന്നരലക്ഷം രൂപ കൂടി തന്നാൽ വീട് കട്ട കെട്ടിവാർത്ത് താമസിക്കുവാൻപറ്റും വിധം ശരിയാക്കി തരാമെന്നും ‘കൂടാതെ വൈദ്യുതി മീറ്റർ മാറ്റിവയ്ക്കുന്നതിന് 3500 രൂപയും കുടി വേണമെന്ന് പറഞ്ഞു.അതു പ്രകാരം ആദ്യ ഗഡുമായി കിട്ടിയ 40000 രൂപയുംമീറ്റർ മാറ്റിവയ്ക്കുന്നതിലേക്കുള്ള 3500 രൂപയും കരാറുകാരന് കൊടുത്തു. മാസങ്ങൾ കഴിഞ്ഞിട്ടും കരാറുകാരൻ തിരിഞ്ഞു നോക്കിയിട്ടില്ല.ഇതോടെ വീടിൻ്റെ പണിയും മുടങ്ങി.
ഏതാനും ആഴ്ചകൾക്ക് മുമ്പ്ഇവർ ഇപ്പോൾ താമസിച്ചുവരുന്ന കറണ്ടും വെളിച്ചവുമില്ലാത്ത കുരയ്ക്കുള്ളിലേക്ക് രാത്രി മഴ വെള്ളം കയറി. തുടർന്ന് തറയിൽ കിടന്നുറങ്ങുകയായിരുന്ന ബാബു വീടിന് വെളിയിൽ അടുക്കി വെച്ചിരുന്ന ചുടുകട്ട കൂരയ്ക്കുള്ളിലെതറയിൽ വിരിക്കുവാനായി എടുക്കുന്ന അവസരത്തിൽ കയ്യിൽ പാമ്പുകടിയേറ്റു. ഏറെ ബുദ്ധിമുട്ടിയാണ് രാത്രി 11 മണിയോടെ ബാബുവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽഎത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ബാബു പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തു
.വിദ്യാഭ്യാസം തീരെ കുറവായ ബാലകൃഷ്ണനും ബാബുവിനും ഇതേവരെ തങ്ങൾ താമസിച്ചു കൊണ്ടിരുന്ന ചോർന്ന് ഒലിക്കുന്ന വീട്ടിൽ ഇഴജന്തുക്കളെ ഭയക്കാതെ കിടന്നുറങ്ങാമായിരുന്നു.എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ വീടും പോയി പണവും പോയി എന്ന നിലയാണ്. പൊളിച്ചുമാറ്റിയ വീടിനു പകരം പുതിയത് എങ്ങനെഎപ്പോൾ പണിയുവാൻ കഴിയും എന്ന മനോ വിഷമത്തിലാണ് ഇരു സഹോദരങ്ങളും. ” ‘ഇവരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സുമനസ്സുകൾ ആരെങ്കിലും മുന്നോട്ടു വരുമെന്ന് പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ഈ കുടുംബം
‘
ബാങ്ക് അക്കൗണ്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ശാസ്താംകോട്ടബ്രാഞ്ച്,അക്കൗണ്ട് നമ്പർ36 81 42 40 61 3
കോഡ് 70 450 ബാലകൃഷ്ണൻ,ഫോൺ 70 25 54 63 63
.
.