പോരുവഴിയിൽ പകർച്ചവ്യാധി പ്രതിരോധ യോഗം ബിജെപി പഞ്ചായത്ത് അംഗങ്ങൾഅലങ്കോലപ്പെടുത്തിയതായി പരാതി

Advertisement

ശാസ്താംകോട്ട:ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന പോരുവഴി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന അടിയന്തര യോഗം ബിജെപി പഞ്ചായത്ത് അംഗങ്ങൾ
അലങ്കോലപ്പെടുത്തിയതായി പരാതി.ബുധനാഴ്ച പഞ്ചായത്ത് ഹാളിൽ പ്രസിഡന്റിന്റെ
അധ്യക്ഷതയിലാണ് യോഗം നടന്നത്.ജനപ്രതിനിധികൾ,ഡോക്ടർമാർ,
എം.എൽ.എസ്.പിമാർ,ആശാപ്രവർത്തകർ, പ്രഥമ അധ്യാപകർ തുടങ്ങിയവരാണ് യോഗത്തിന് എത്തിയത്.പോരുവഴിയിൽ തങ്ങളുടെ മേൽനോട്ടത്തിൽ അല്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടന്ന് ബിജെപി മെമ്പർമാർ വാശി പിടിച്ചു കൊണ്ടാണ് മീറ്റിംഗ് അലങ്കോലപ്പെടുത്തിയതത്രേ.പ്രശ്നം സങ്കീർണമായതോടെ പ്രസിഡന്റ്
മൈക്ക് ഓഫ് ചെയ്യുകയും യോഗം പിരിച്ചു വിട്ടതായി അറിയിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.ഇതിനിടയിൽ
ഡോക്ടറെ കസേരയിൽ നിന്നും തള്ളിയിട്ടതായും പറയപ്പെടുന്നു.ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെയും പഞ്ചായത്തിന്റെയും
ഭാഗത്തു നിന്നും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും,എന്നാൽ ആരോഗ്യ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്ന് കാണിക്കാൻ വേണ്ടി നാളുകളായി ബിജെപി പ്രതിനിധികൾ നടത്തുന്ന ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ്
യോഗം അലങ്കോലപ്പെടുത്തിയതെന്ന് യുഡിഎഫ് – എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തിന് മുന്നിൽ ആശാപ്രവർത്തകർ പ്രതിഷേധ ധർണ നടത്തി.

പോരുവഴിയിൽ അരങ്ങേറിയത്
ബിജെപി അംഗങ്ങളെ ഒറ്റപ്പെടുത്താനും പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമമെന്ന്

ശാസ്താംകോട്ട:പോരുവഴി ഗ്രാമ പഞ്ചായത്തിൽ മുഖ്യപ്രതിപക്ഷമായ ബിജെപി അംഗങ്ങളെ ഒറ്റപ്പെടുത്താനും പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കാനുമുള്ള കോൺഗ്രസ്,സിപിഎം,എസ്ഡിപിഐ അംഗങ്ങളുടെ ശ്രമം സംഘർഷമായി.പഞ്ചായത്തിൽ ബുധൻ നടന്ന പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ അടിയന്തര മീറ്റിംങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ നടന്നത്.ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മറ്റിയിലെ ഉത്തരവാദിത്തപ്പെട്ടവർ അറിഞ്ഞില്ലഎന്ന ആക്ഷേപം യോഗത്തിൽ ഉയർന്നു.കഴിഞ്ഞ മെയ് 31നാണ് ഇത്തരം ഒരു തീരുമാനം അവർ രഹസ്യമായി എടുത്തത്. പ്രതിപക്ഷഗ്രാമ ഗ്രാമപഞ്ചായത്ത് അംഗങ്ങെളെഇക്കാര്യം അറിയിച്ചില്ല. തുടർന്ന് കഴിഞ്ഞ31ന് മലനടയിൽ സംബന്ധിച്ചിടത്തോളം മീറ്റിംഗ് വിളിച്ചു കൂട്ടിയെങ്കിലുംആ തീരുമാനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് മാത്രം രഹസ്യമായി സൂക്ഷിച്ചു.മറ്റ് അംഗങ്ങളെ കാര്യം അറിയിച്ചിരുന്നുമില്ല.ഈ രഹസ്യ നീക്കം പുറത്തിറഞ്ഞതിനെ തുടർന്ന് ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അടക്കം ശക്തമായ പ്രതിഷേധവുമായ രംഗത്ത് വന്നു. ജില്ലാ മെഡിക്കൽ ഓഫീസർക്കുംഹെൽത്ത് ഇൻസ്പെക്ടർക്കുംമറ്റ് ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകി .
എന്നാൽ ഈ പരാതിയിൽ യാതൊരു നടപടി ഉണ്ടായില്ല.പ്രതിഷേധത്തിന്ഒടുവിൽപരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ
അറിയിച്ചത് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ അനുവാദമില്ലാതെ ആശാവർക്കർമാരുടെ നിയമനം നടത്താൻ പാടില്ല എന്നതാണ്.തുടർന്ന് വരും ദിവസങ്ങളിൽ അടിയന്തരമായി യോഗം ചേർന്നെങ്കിലും ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോ ഗോപി ഒരു ഉദ്യോഗസ്ഥരും പങ്കെടുത്തില്ലെന്ന് മാത്രമല്ല ഡെങ്കിപ്പനി അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്താൻ പോലും ഇവരുടെ ഒരു പ്രതിനിധി പോലും എത്തിയില്ല എന്നതാണ് ഏറെ പ്രതിഷേധം ഉണ്ടാക്കിയത്.അംഗങ്ങൾക്കൊപ്പം നിൽക്കേണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പോലും ഇക്കാര്യത്തിൽ മൗനം ഭജിച്ചു.ഇതേതുടർന്ന് അടിയന്തര കമ്മറ്റി ബിജെപി അംഗങ്ങൾ ബഹിഷ്കരിച്ചു.പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി അംഗങ്ങൾ കുത്തിയിരുന്നു പ്രതിഷേധിച്ചിട്ട് പോലുംഉത്തരവാദിത്തപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കുകയോ ഇതിൻറെ നിജസ്ഥിതി വിലയിരുത്തുകേയോ ചെയ്തില്ല.
തുടർന്നാണ് ഇന്നലെ അടിയന്തര യോഗം വിളിച്ചത്.ഈ യോഗത്തിൽ മെഡിക്കൽ ഓഫീസറും ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോഗ്യവകുപ്പ് അതിർത്തും ആശാവർക്കർമാരും പങ്കെടുത്തു.യോഗത്തിൽ സ്വാഗതം പറയാൻ എഴുന്നേറ്റ ബിജെപി അംഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ രാജേഷ് വരവിളയെപ്രസിഡൻറ് ഇടപെട്ട് സംസാരിക്കാൻ അനുവദിച്ചില്ല.ഇതേ തുടർന്ന് സംഘർഷമായി.ഇതിനിടെമെഡിക്കൽ ഓഫീസർ രോഗപ്രതിരോധ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത് അല്ലാതെ വിവാദമായ പ്രശ്നങ്ങളെക്കുറിച്ചൊന്നും ഒരു അക്ഷരം മിണ്ടിയില്ല.ഇതേ തുടർന്നാണ് ബിജെപി അംഗങ്ങൾ ആശാവർക്കർ നിയമനത്തിന് വ്യക്തമായ കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.ഇതു സംബന്ധിച്ച് ബിജെപി അംഗങ്ങൾക്കിട്ട് വിവരം യോഗത്തെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനുമംഗലത്ത് ഫോൺ ധിക്കാരപരമായി ഓഫാക്കുകയായിരുന്നു.ഇതാണ് പ്രതിഷേധത്തിന് കാരണമായത്.തുടർന്ന് യോഗം അലങ്കോലമായി .ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങൾ രാത്രി വൈകിയും പഞ്ചായത്ത് ഓഫീസിന് മുൻപിൽ തുടരുകയാണ്.

Advertisement