കെഎസ്ആര്‍ടിസി ഉല്ലാസ യാത്രകള്‍ പുനരാരംഭിക്കുന്നു

Advertisement

പ്രകൃതിദുരന്ത പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കൊല്ലം ബി.ടി.സിയുടെ ഉല്ലാസ യാത്രകള്‍ ഓഗസ്റ്റ് 15 മുതല്‍ പുനരാരംഭിക്കും. ഓഗസ്റ്റ് 15 രാവിലെ 5 മണിക്ക് തുടങ്ങി രാത്രി 10:30 ന് മടങ്ങി എത്തുന്ന വാഗമണ്‍ യാത്ര ഉച്ചഭക്ഷണം സഹിതം ഒരാള്‍ക്ക് 1020 രൂപ ആണ് യാത്രക്കൂലി. ഓഗസ്റ്റ് 17 ന്റെ ആറ•ുള പള്ളിയോട സമിതി നല്‍കുന്ന വല്ല സദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവക്ഷേത്ര ദര്‍ശനം രാവിലെ 5 മണിക്ക് ആരംഭിച്ചു രാത്രി 9 30 ന് അവസാനിക്കും. ചാര്‍ജ് 910രൂപ. അന്നേദിവസം ഇല്ലിക്കല്‍ കല്ല്- ഇലവീഴാപൂഞ്ചിറ ഉല്ലാസ യാത്ര രാവിലേ 5 മണിക്ക് ആരംഭിച്ചു രാത്രി 11 മണിയോടെ മടങ്ങി എത്തും. ഇല്ലിക്കല്‍ കല്ല്, കട്ടക്കയം വെള്ളച്ചാട്ടം, ഇലവീഴാ പൂഞ്ചിറ എന്നിവയാണ് സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന യാത്രയ്ക്ക് 820 രൂപയാകും.
ഓഗസ്റ്റ് 17,27 ദിവസങ്ങളില്‍ ഗവി യാത്രകള്‍ ഉണ്ടായിരിക്കും. ഓഗസ്റ്റ് 18 ന് അമ്പനാട്, മെട്രോ വൈബ്സ് എന്നിങ്ങനെ രണ്ടു യാത്രകള്‍ ഉണ്ട്. ചാലിയേക്കര വ്യൂ പോയിന്റ്, അമ്പനാട് എസ്റ്റേറ്റ്, പാലരുവി, തെ•ല എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന അമ്പനാട് ഉല്ലാസ യാത്ര രാവിലെ 6.30ന് ആരംഭിച്ച 8 30ന് മടങ്ങിയെത്തും. എറണാകുളം സിറ്റി, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, എന്നീ സ്ഥലങ്ങള്‍ ആണ് മെട്രോ വൈബ്സ് യാത്രയില്‍ ഉള്‍പ്പെടുക. ഓഗസ്റ്റ് 19 ന് നടക്കുന്ന അല്‍ഫോന്‍സാമ്മ തീര്‍ത്ഥാടനം രാവിലെ 6 മണിക്ക് ആരംഭിക്കും. തങ്കിപ്പള്ളി, പൂങ്കാവ് പള്ളി, മാന്നാനം പള്ളി, അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ഭരണങ്ങാനം, ജ•ഗേഹം സ്ഥിതി ചെയ്യുന്ന കുടമാളൂര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പെടും. യാത്രാക്കൂലി 710 രൂപ. ഓഗസ്റ്റ് 24 ന് രാവിലെ 5ന് ആരംഭിച്ച് 25 ന് രാത്രി മടങ്ങി എത്തുന്ന മൂന്നാര്‍ – കാന്തല്ലൂര്‍ യാത്രയ്ക്ക് 1730 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക് 9747969768, 9995554409, 87145 70903.
*

Advertisement