തേവലക്കര .കഴിഞ്ഞ ദിവസം നിര്യാതയായ തേവലക്കര ഗ്രാമപഞ്ചായത്തംഗം ബീനാ റഷീദിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി. ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെ സ്വവസതിയിലും തുടർന്ന് ഗ്രാമപഞ്ചായത്തിൽ നടന്ന പൊതുദർശനത്തിലും നൂറുക്കണക്കിന് വ്യക്തികൾ സംഘടനകൾ എന്നിവ ആദരം അർപ്പിച്ചു.
ചവറ എം എൽ എ സുജിത് വിജയൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് തുപ്പാശ്ശേരി, കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി,ജില്ലാ കമ്മിറ്റിയംഗം ജി മുരളീധരൻ,ഏരിയാ കമ്മിറ്റിയംഗം ബീനാദയൻ, നീണ്ടകര പഞ്ചായത്ത് പ്രസിഡൻ്റ് രജിത്, ഡിവൈഎഫ്ഐ നേതാക്കളായ ശ്യാം മോഹൻ, രതീഷ്, ലോയ്ഡ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കോണിൽ രാജേഷ് എന്നിവരും സ്ട്രാറ്റ്ഫോർഡ് സ്കൂൾ, തെക്കുംഭാഗം പോലീസ്, ഹരിത കർമ്മസേന, കുടുംബശ്രീ, പഞ്ചായത്ത് ഭരണസമിതി, സ്റ്റാഫ്, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി , താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.
പഞ്ചായത്ത് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ,ഹരിത കർമ്മസേന പ്രതിനിധികൾ സംസാരിച്ചു.
വൈകിട്ട് കുഴംകുളം ജംഗ്ഷനിൽ ചേർന്ന അനുശോചനയോഗത്തിൽ എം എൽ എ ഡോ.സുജിത് വിജയൻ പിള്ള, എസ് സിന്ധു, പി ഫിലിപ്പ്, ഫാത്തിമാക്കുഞ്ഞ്,ജി മുരളീധരൻ, രവീന്ദ്രൻ,അനസ് യൂസഫ്, മോഹനക്കുട്ടൻ, മഠത്തിൽ രാജു,തുടങ്ങിയവർ സംസാരിച്ചു