തെക്കടത്ത് കെ.പി ഭാസ്ക്കരൻ പിള്ളഅനുസ്മരണവും പുസ്തക പ്രകാശനവും

Advertisement

ശാസ്താംകോട്ട:തെക്കടത്ത് കെ.പി ഭാസ്ക്കരൻ പിള്ള ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കെ.പി ഭാസ്ക്കരൻ പിള്ള അനുസ്മരണവും പുസ്തക പ്രകാശനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പകൽ 3.30 ന് കടപ്പ വിദ്യാരംഭം സ്കൂളിൽ അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ ഉദ്ഘാടനം ചെയ്യും.ഫൗണ്ടേഷൻ ചെയർമാൻ ബാബുക്കുട്ടൻ പിള്ള തെക്കേഭാഗം അധ്യക്ഷത വഹിക്കും.ഡോ.സി.ഉണ്ണികൃഷ്ണൻ പുസ്തക പ്രകാശനം നിർവ്വഹിക്കും.ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി വി.വിജയകുമാർ പുസ്തകം സ്വീകരിക്കും.എബി പാപ്പച്ചൻ പുസ്തകം പരിചയപ്പെടുത്തും.പി.ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തും.മൽസര വിജയികൾക്ക് ശശികുമാർ, എസ്.രഘുകുമാർ,പ്രകാശ് കുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും.ജീവകാരുണ്യ ധനസഹായ വിതരണം ബി.മോഹനൻ നിർവ്വഹിക്കും.കുരുമ്പോലിൽ ഗോപിനാഥ്,മൻമഥൻ നായർ മൈനാഗപ്പള്ളി,ജി.ശാന്തകുമാരി അമ്മ,ബി.വിഷ്ണു തുടങ്ങിയവർ സംസാരിക്കും.

Advertisement