ശാസ്താംകോട്ട:പ്രശസ്ത നാടൻപാട്ട് കലാകാരനും ചിത്രകാരനുമായ പി.എസ് ബാനർജിയുടെ മൂന്നാമത് ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി
പി.എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ ആന്റ് ഫൈൻ ആർട്സിന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾക്ക് തുടക്കമായി.ശാസ്താംകോട്ട കെ.എസ്.എം ഡി.ബി കോളേജിൽ നടന്ന വരയോളം ചിത്ര പ്രദർശനത്തിൽ ബാനർജി വരച്ച നൂറോളം ചിത്രങ്ങങ്ങളുടെ പ്രദർശനവും പ്രശസ്ത ചിത്രകാരൻമാർ പങ്കെടുത്ത ലൈവ് ചിത്രരചനയും നടന്നു.ചിത്ര പ്രദർശനത്തിൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ.പ്രകാശ് കെ.സി നിർവ്വഹിച്ചു.തുടർന്ന് തെറ്റിവരച്ച വരകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി അർട്ട് സെമിനാർ സംഘടിപ്പിച്ചു.യുവ സാഹിത്യകാരൻ വിമൽ റോയി മോഡറേറ്ററായ സെമിനാർ കേരള കാർട്ടൂൺ അക്കാദമി ജോ.സെക്രട്ടറി സജീവ് ശൂരനാട് ഉദ്ഘാടനം ചെയ്തു.ലളിതകലാ അക്കാദമി പുരസ്കാര ജേതാവ് ആർ.ബി ഷജിത്ത് പ്രബന്ധം അവതരിപ്പിച്ചു.പി.എസ് ആസാദ്, പ്രസിഡൻ്റ് സഞ്ജയ് പണിക്കർ,സെക്രട്ടറി ബിജു.ജി,ജി.ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.
(