വയോജനങ്ങൾക്ക് കർക്കിടക കഞ്ഞിക്കൂട്ട് വിതരണം നടത്തി

Advertisement

പടിഞ്ഞാറെ കല്ലട. വയോജനങ്ങൾക്ക് കർക്കിടക കഞ്ഞിക്കൂട്ട് വിതരണം നടത്തി. പടിഞ്ഞാറെകല്ലട പഞ്ചായത്തും ആയുർവ്വേദ ഹോസ്പിറ്റലും ചേർന്ന് വയോജനങ്ങൾക്ക് രോഗ പ്രതിരോധ ശക്തി ദഹനശക്തി ഇവയെ വർദ്ധിപ്പിച്ച് സ്വാഭാവികാരോഗ്യത്തെ വീണ്ടെടുക്കുവാൻ സഹായിക്കുന്ന കർക്കിടക കഞ്ഞിക്കൂട്ട് വാത സംബന്ധമായ രോഗങ്ങൾക്ക് ഉത്തമ ഔഷദം എന്ന നിലയിലാണ് ഗ്രാമപഞ്ചായത്ത് ഈ പ്രോജക്ട് നടപ്പിലാക്കിയത്. കൂടാതെ എല്ലാവയോജനങ്ങൾക്കും തൈലവും എണ്ണകളും നൽകുന്നു. ‘ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻ ഉഷാലയം ശിവരാജൻ അദ്ധ്യക്ഷതവഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സുധീർ സ്വാഗതവും. വൈസ് പ്രസിഡൻറ് എൽ സുധ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അംബിക കുമാരി, എൻ ശിവാനന്ദൻ എൻ ഓമന കുട്ടൻ പിള്ള, ഷീലാകുമാരി, റെജില എന്നീ മെമ്പർമാർ. കെ. സിമ സെക്രട്ടറി ‘മെഡിക്കൽ ആഫീസർ ശ്രീമതി.രാജീ വിശ്വനാഥ് എന്നിവർ ആശംസ അർപ്പിച്ചു. അസി. സെക്രട്ടറി എരാധാകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു

Advertisement