കുട്ടികൾക്ക് ന്യൂട്രി ഡയറ്റുമായി തേവലക്കര ഗേൾസ് ഹൈസ്കൂൾ

Advertisement

തേവലക്കര: കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ഉൾപെടുത്തുന്ന ന്യൂട്രി ഡയറ്റ് പദ്ധതിക്ക് തേവലക്കര ഗേൾസ് ഹൈസ്കൂളിൽ തുടക്കമായി. ചവറ ഉപജില്ല നൂൺമീൽ ഓഫീസർ കെ. ഗോപകുമാർ കുട്ടികൾക്ക് ചാമയരി പായസം നൽകികൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾക്കായി സ്കൂളിൽ ഒരുക്കുന്ന പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ്‌ എ. സാബു അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച നൂൺ മീൽ ഓഫീസർ അവാർഡ് നേടിയ കെ ഗോപകുമാറിനെ ഹെഡ്മാസ്റ്റർ അഹമ്മദ്‌ നിസാറുദീൻ ആദരിച്ചു. പി റ്റി എ അംഗം എം റഹിം, സ്റ്റുഡന്റ്‌സ് കൺവീനർ എൽ ശാന്തിദേവി, ഇക്കോ ക്ലബ്‌ കൺവീനർ എസ്‌ മാധുരി, സ്റ്റാഫ്‌ സെക്രട്ടറി ഇ അനീസ്, നോൺ ടീച്ചിംഗ് സ്റ്റാഫ്‌ പ്രതിനിധി പി ബിനു തുടങ്ങിയവർ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് എസ്‌ രാജലക്ഷ്മി സ്വാഗതവും നൂൺ മീൽ ഇൻ ചാർജ് ഐ റസീല നന്ദിയും പറഞ്ഞു.

Advertisement