തൗര്യത്രികം കഥകളി പുരസ്കാരത്തിന് പ്രശസ്ത കഥകളി നടൻ ആർ എൽ വി രാധാകൃഷ്ണൻ പാവുമ്പ അർഹനായി

Advertisement

കരുനാഗപ്പള്ളി : വേദാന്ത പണ്ഡിതനും ആട്ടകഥാകൃത്തുമായ പന്നിശ്ശേരി നാണുപിള്ളയുടെ സ്മരണാർത്ഥം പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബ്ബ് നൽകിവരുന്ന തൗര്യത്രികം കഥകളി പുരസ്കാരത്തിന് പ്രശസ്ത കഥകളി നടൻ ആർ.എൽ.വി.രാധാകൃഷ്ണൻ പാവുമ്പ അർഹനായി. 11, 111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

പന്നിശ്ശേരിൽ ശ്രീനിവാസക്കുറുപ്പിൻറെ പേരിലുള്ള ഗീതസാരസ്വതം പുരസ്കാരം ആട്ടകഥാകൃത്തുംകഥകളി നടനുമായ മധു വാരണാസിക്കും പന്നിശ്ശേരിൽ ഗണേശ കുമാരൻ നായരുടെ പേരിലുള്ള വാദന പുരസ്കാരം ചെണ്ടക്കലാകാരനായ കലാമണ്ഡലം ശിവദാസിനും ചവറയിലെ മുൻ എം.എൽ.എ അന്തരിച്ച എൻ വിജയൻ പിള്ളയുടെ പേരിലുള്ള രംഗമുദ്ര പുരസ്കാരം കഥകളി ഗായകനായ സദനം സായിക്കും

കലാനിലയം രാമകൃഷ്ണപിള്ളയുടെ പേരിലുള്ള വർണമുഖി പുരസ്കാരം അണിയറ കലാകാരനായ തേവലക്കര രാജൻ പിള്ളയ്ക്കും സമ്മാനിക്കും.

5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് മറ്റു പുരസ്കാരങ്ങൾ

മനോജ് മഠത്തിൽ, രാജൻ മണപ്പള്ളി, സന്തോഷ് ചന്ദ്രൻ കിഴക്കേ പാലാഞ്ഞിയിൽ എന്നിവരടങ്ങുന്ന പുരസ്കാര നിർണയ കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

2024 സെപ്തം 10 ന് മരുതൂർ കുളങ്ങര പന്നിശ്ശേരി സമാധി മണ്ഡപത്തിൽ ചേരുന്ന സ്മരതി പന്നിശ്ശേരിം സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും തുടർന്ന് ദുര്യോധനവധം കഥകളിയും നടക്കും.

ക്ലബ്ബ് രക്ഷാധികാരി കുരുമ്പോലിൽ ശ്രീകുമാർ, പ്രസിഡൻറ് ചിറയ്ക്കൽ ശ്രീഹരി, സെക്രട്ടറി വി. പി ലീലാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പന്നിശ്ശേരിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement