പിഎസ് ബാനർജി അനുസ്മരണം; സംസ്ഥാനതല ചിത്രരചനാ മൽസരവും ഫോക് ലോർ സെമിനാറും നടത്തി

Advertisement

കുന്നത്തൂർ:നാടൻ പാട്ടുകലാകാരനും ചിത്രകാരനും കാരിക്കേച്ചറിസ്റ്റുമായിരുന്ന പി.എസ്.ബാനർജിയുടെ മൂന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാനതല ചിത്രരചനാ മൽസരം നടത്തി.എൽ.പി – യു.പി വിഭാഗം, എച്ച്.എസ്,എച്ച്.എസ്.എസ്,സീനിയർ വിഭാഗങ്ങളിലായി നടത്തിയ മൽസരത്തിൽ നൂറോളം പേർ പങ്കെടുത്തു.തുടർന്ന് നടന്ന ഫോക് ലോർ സെമിനാർ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉത്ഘാടനം ചെയ്തു.ബൈജു മലനട മോഡറേറ്ററായി.മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ.അജുനാരായണൻ “ഫോക് ലോറിൻ്റെ സമകാലികത” എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിച്ചു.ബാനർജി അക്കാഡമി ജോയിൻ്റ് സെക്രട്ടറി മധുലാൽ നന്ദി പറഞ്ഞു.തുടർന്ന് കേരള സാംസ്കാരിക വകുപ്പ് ഫലോഷിപ്പ് ലഭിച്ച കലാകാരൻമാരുടെ കലാപരിപാടികളും “പാട്ടോളം” ഗാനസന്ധ്യയും നടന്നു.