അഞ്ച് വയസ്സുകാരിയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Advertisement

കൊല്ലം: അഞ്ച് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ചെമ്മരുതി അയിരൂര്‍ നടയറ തെക്കതില്‍ വീട്ടില്‍ നിന്നും വടക്കേവിള തട്ടാമല കടകം
പുള്ളി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആഷിഖ്(22) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കൊല്ലം പള്ളിമുക്കിലുള്ള ആഡിറ്റോറിയത്തില്‍ അമ്മയോടൊപ്പം എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയ ശേഷം ആഡിറ്റോറിയത്തിലെ കുളിമുറിയില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായി
രുന്നു. ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement