കൊട്ടാരക്കര: മാനസിക വെല്ലുവിളി നേരിടുന്നതും പതിമൂന്നു വയസ്സുള്ളതുമായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും. നെടുവത്തൂര്‍ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനില്‍ അജീഷ് (31)നെ ആണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി അഞ്ജു മീരാ ബിര്‍ള ശിക്ഷിച്ചത്.
2022ല്‍ നടന്ന സംഭവത്തില്‍ പുത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുഭാഷ് കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. പ്രോസിക്ക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഷുഗു.സി. തോമസ് ഹാജരായി.