ശാസ്താംകോട്ട പോലീസ് അസി. സബ് ഇൻസ്പെക്ടർ സക്കീർ ഹുസ്സൈന് വേൾഡ് കരാട്ടെ ഫെഡറേഷൻ്റെ അപൂര്‍വ പദവി

Advertisement

ശാസ്താംകോട്ട. പോലീസ് സ്റ്റേഷനിൽ അസി. സബ്ബ് ഇൻസ്പെക്ടർ ആയ സക്കീർ ഹുസ്സൈന് വേൾഡ് കരാട്ടെ ഫെഡറേഷൻ്റെ ഗ്രാൻഡ് മാസ്റ്റർ പദവിയും 8th dan Black Belt ഉം ലഭിച്ചു. കേരളാ പോലീസിൽ ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് ഈ പദവി ലഭിയ്ക്കുന്നത്

ന്യൂ ഡെൽഹിയിൽ നടന്ന കരാത്തെ ഇൻഡ്യാ അസ്സോസിയേഷൻ (KIO) നാഷണൽ മീറ്റിങ്ങിൽ വെച്ച് ആണ് കരാത്തെയുടെ ഔദ്യോഗിക സുപ്രീം ബോഡിയായ വേള്‍ഡ് കരാട്ടേ ഫെഡറേഷന്‍റെ (WKF)ഏറ്റവും ഉയര്‍ന്ന റാങ്കായ 8th dan Black Belt സെർട്ടിഫിക്കേറ്റും ഗ്രാൻഡ് മാസ്റ്റർ പദവിയും ( ഹാൻഷി ) സക്കീറിന് ലഭിച്ചത്. KIO പ്രസിഡൻറ് ഹാൻഷി ഭരത് ശർമ്മയിൽ നിന്നും പദവി ഏറ്റുവാങ്ങി.. ഇന്ത്യയിൽ വളരെ ചുരുക്കം ചിലർക്കു മാത്രമുള്ള ഈ പദവി.

1984 മുതൽ കരാത്തെ പരിശീലനം നടത്തുന്നു. 2017 ലും 2019 ലും ജപ്പാനിലെ ഒക്കിനാവയിൽ നടന്ന ട്രെഡീഷണൽ കരാത്തെ സെമിനാറിൽ പങ്കെടുത്തിട്ടുണ്ട്. 2023 നവമ്പറിൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന കെന്യുറിയു കരാത്തെ വേൾഡ് ടുർണമെൻറിൽ റഫറിയായിരുന്നു.
2024 ഫെബ്രുവരിയിൽ ജപ്പാനിലെ ചിബയിൽ വെച്ച് നടന്ന കരാത്തെ മത്സരത്തിൽ കത്താ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്.
2017 മുതൽ 2020 വരെ ഏഷ്യൻ കരാത്തെ ഫെഡറേഷൻ (AKF) ജഡ്ജ് ആയിരുന്നു. കരുനാഗപ്പള്ളിസ്വദേശിയായ സക്കീര്‍ നിരവധി കേസ് അന്വേഷണങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.