തദ്ദേശ അദാലത്ത് 23ന്

Advertisement

കൊല്ലം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ  നേതൃത്വത്തില്‍ ജില്ലയില്‍ തദ്ദേശ അദാലത്ത് ആഗസ്റ്റ് 23ന്  കൊല്ലം  ജില്ലാ പഞ്ചായത്ത് ഹാളില്‍   നടക്കും.  മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് നിലവില്‍ തീര്‍പ്പാക്കാനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവത്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്‌ട്രേഷന്‍, വിവിധതരം നികുതികള്‍, ഗുണഭോക്ത്യ പദ്ധതികള്‍, പദ്ധതി നിര്‍വ്വഹണം, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അടക്കമുള്ളവയും, പൊതു സൗകര്യങ്ങളും പൊതു സുരക്ഷയും, ആസ്തി മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത എന്നീ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി (സിറ്റിസണ്‍ അസിസ്റ്റന്റ് പോര്‍ട്ടല്‍ മുഖേന) ആഗസ്റ്റ് 18വരെ അപേക്ഷിക്കാം.    അദാലത്ത് ദിവസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം.   ഫോണ്‍ 0474 2742382, 2751955.

Advertisement