എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കണം: കളക്ടര്‍

Advertisement

കൊല്ലം: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശിയ പതാക ഉയര്‍ത്തല്‍ ഉള്‍പ്പടെ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍ദേശിച്ചു.
2002 പതാക നിയമം അനുശാസിച്ചു പതാക ഉയര്‍ത്തലും തുടര്‍ന്ന് ദേശഭക്തി ഗാനാലാപനവും മറ്റു പരിപാടികളും നടത്തുന്നെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പ് വരുത്തണം. കൊല്ലം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാര്‍ ആശ്രാമം മൈതാനത്ത് നടത്തുന്ന ജില്ലാ തല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കണമെന്നും വ്യക്തമാക്കി.

Advertisement