തെരുവ്നായ ശല്യം രൂക്ഷം;ശാസ്താംകോട്ട പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്‌

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു.കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി
പേർക്കാണ് അടുത്തിടെ നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.കൃത്യ സമയത്ത് നായ്ക്കളെ പഞ്ചായത്ത് ഏറ്റെടുത്ത് വന്ദ്യംകരണം നടത്തി നായ ശല്യത്തിന് പരിഹാരം കാണണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടറിക്ക് നിവേദനവും നൽകി.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ ലോജു ലോറൻസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ്‌ റിയാസ് പറമ്പിൽ,പഞ്ചായത്ത്‌ അംഗം ഷാനവാസ്‌,ബിജു.ജി,സൈറസ് പോൾ, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.ആതിര ചന്ദ്രൻ,ജിതിൻ ശാസ്താംകോട്ട,സനു ലാൽ,നിയാസ്, ഹരി,റിജോ ജോൺ,അഭിഷേക് ശിവൻ,അർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement