ശാസ്താംകോട്ട. ലോക ലൈബ്രേറിയൻ ദിനത്തിൽ ശാസ്താംകോട്ട കുമ്പളത്തു ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജ് ലൈബ്രറിയൻ ഡോ. ബിജു പി.ആറി നെ ആദരിച്ചു. മാനവസംസ്കൃതി കുന്നത്തൂർ താലൂക് കമ്മറ്റിയുടെ നേതൃത്വത്തലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലെഫ്. കേണൽ ഡോ. ടി മധു പരിപാടി ഉത്ഘാടനം ചെയ്തു. കേരള സർവകലാശാല നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്ററും ചവറ ബി ജെ എം ഗവണ്മെന്റ് കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ജി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. വായനശാലകൾ ഗ്രാമീണ സർവകലാശാലകളാ ണെന്നും, വായനയെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണെന്നും, ലൈബ്രറി രംഗത്ത് ആ ലക്ഷ്യം നേടിയെ ടുക്കാൻ മികച്ച പ്രവർത്തനമാണ് ഡോ. പി.ആർ. ബിജു നിർവ്വഹി ച്ചു പോരു ന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവസംസ്കൃതി താലൂക് പ്രസിഡണ്ട് എം.എസ് വിനോദ് അധ്യക്ഷത വഹിച്ചു താലൂക്ക് സെക്രട്ടറി ജി ബാബുക്കുട്ടൻ സ്വാഗതം പറഞ്ഞു കോളേജ് സൂപ്രണ്ട് ശ്രീജ.ആർ, ആഡ്വ :സിനി, ഷിബു, ആകാശ്, അനില എന്നിവർ പ്രസംഗിച്ചു. മഹേഷ് നന്ദി രേഖപെടുത്തി.