മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലം തുറന്നു, തുറന്നത് ആശ്വാസപ്പാത

Advertisement

കരുനാഗപ്പള്ളി .കേരളത്തിൽ ആദ്യമായി പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ നിർമ്മിക്കുന്ന ആദ്യ പാലം നാടിന് സമർപ്പിച്ചു.
കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ നിർമ്മിച്ച മാളിയേക്കൽ റെയിൽവേ മേൽ പാലത്തിൻ്റെ ഉദ്ഘാടനമാണ് ഓണ്‍ലൈനായി മരാമത്തുവകുപ്പുമന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചത്.

ദീർഘകാലമായി മണിക്കൂറുകളോളം ലെവൽ ക്രോസിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളൂടെ യാത്രാദുരിതത്തിനാണ് പാലം തുറന്ന് കൊടുക്കന്നതിലുടെ പരിഹാരമാകുന്നത്.

പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി, ഭാര പരിശോധന നടപടികളും കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ടും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. റെയിൽവേ ക്രോസിന് മുകളിലായി റെയിൽവേ നേരിട്ടു നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ അന്തിമ അറ്റകുറ്റപ്പണികളും അവസാനഘട്ട പെയിൻ്റിങ് ജോലികളും പൂർത്തിയാക്കിയാണ് പാലം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്.
മുൻ എംഎൽഎ ആർ രാമചന്ദ്രൻ്റെ ഇടപെടലിനെ തുടർന്ന് മുൻ എൽഡിഎഫ് സർക്കാരാണ് മേൽപ്പാലത്തിന് ആവശ്യമായ 33.04 കോടി രൂപ അനുവദിച്ചത്.
547 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് പാലത്തിന് ഉണ്ടാകുക. കേരളത്തിൽ പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ നിർമ്മിക്കുന്ന 10 മേൽപ്പാലങ്ങൾ അനുവദിച്ചതിൽ ആദ്യമായി നിർമ്മാണം പൂർത്തിയായ പാലമാണ് മാളിയേക്കൽ റെയിൽവേ മേൽപ്പാലം.ഇതിന്റെ പൈൽ,പൈൽ ക്യാപ്പ്,ഡക്ക് സ്ലാബ്എന്നിവ കോൺക്രീറ്റ് രീതിയിലും, പിയർ, പിയർ ക്യാപ്പ്,ഗാർഡറുകൾ എന്നിവ സ്റ്റീലിലുമായാണ് നിർമ്മിച്ചിരിക്കുന്നത്. 33 സ്പാനുകളും 51 പൈലുകളും, 13 പൈൽ ക്യാപ്പുകളും 2 അബട്ട്മെൻ്റും പാലത്തിനുണ്ട്. പാലത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 11.8 കോടി രൂപയും മേൽപ്പാല നിർമ്മാണത്തിന് 26.5 8 കോടി രൂപയുമാണ് ചെലവഴിച്ചത്. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യഷത വഹിച്ച ചടങ്ങിൽ കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement