ചെരുപ്പ് ബാഗ് തെർമോകോൾ മാലിന്യം കരാർ കമ്പനിക്ക് കൈമാറി

Advertisement

മൈനാഗപ്പള്ളി .മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ചെരുപ്പ് ബാഗ് തെർമോകോൾ മാലിന്യം ശേഖരിച്ചു. പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായി നാല് ടണ്‍ മാലിന്യമാണു ഇത്തരത്തിൽ വാർഡുകളിൽ നിന്ന് ശേഖരിച്ചത്. ചെരുപ്പ് ബാഗ് തെർമോകോൾ മാലിന്യ ശേഖരണത്തിന്‍റെ ഉദ്ഘാടനം ബഹുമാനപെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ നിര്‍വഹിച്ചു. പഞ്ചായത്തിലെ ഇരുപത്തി രണ്ട് വാര്‍ഡുകളിലെ തിരഞ്ഞെടുത്ത 44 കേന്ദ്രങ്ങളാണ് ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള സൗകര്യം പഞ്ചായത്ത്‌ ഒരുക്കിയിരുന്നത്.ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് പഞ്ചായത്ത്‌ നേരത്തെതന്നെ അറിയിപ്പ് നല്‍കിയിരുന്നു.തുടർന്ന് തരംതിരിച്ച ഇത്തരം മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതിനായി കരാർ കമ്പനിക്ക് കൈമാറി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ മനാഫ് മൈനാഗാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു ജനപ്രതിനിധികളായ പി. എം സെയ്ദ്, രജനി സുനിൽ, ഷാജി ചിറക്കുമേൽ, സെക്രട്ടറി ഇ. ഷാനവാസ്‌,VEO മാരായ പി. സുനിത, മായ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

Advertisement