എനിക്ക് സൈക്കിൾ വേണ്ട;കുടുക്കയിൽ സൂക്ഷിച്ചിരുന്ന 3600 രൂപ വയനാടിനായി കൈമാറി മൂന്നാം ക്ലാസ്സുകാരൻ

Advertisement

ശാസ്താംകോട്ട:സൈക്കിൾ വാങ്ങാൻ കരുതിയ പണം വയനാടിനായി കൈമാറി മൂന്നാം ക്ലാസ്സുകാരൻ മാതൃകയായി.പടിഞ്ഞാറേ കല്ലട കോയിക്കൽഭാഗം ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥി എ.മിഥുനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയത്.ഏറെ നാളായി കുടുക്കയിൽ സൂക്ഷിച്ചിരുന്ന 3600 രൂപയാണ് നൽകിയത്.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത പണം ഏറ്റുവാങ്ങി.വാർഡ് മെമ്പർ ആർ.അജയകുമാർ,എസ്എംസി ചെയർമാൻ കെ.സുധീർ,സ്‌കൂൾ പ്രഥമാധ്യാപിക ബീന മനോജ് എന്നിവർ പങ്കെടുത്തു.

Advertisement