വയനാടിനായി നിരത്തിലിറങ്ങി സൊസൈറ്റിയുടെ 20 ബസ്സുകൾ

Advertisement

ശാസ്താംകോട്ട:ക്വയിലോൺ ഓട്ടോമൊബൈൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള 20 ബസുകൾ ബുധനാഴ്ച
സർവ്വീസ് നടത്തിയത് വയനാട്ടിലെ ദുരിത ബാധിതർക്ക് താങ്ങാകാൻ.കൊല്ലം,പത്തനംതിട്ട,
ആലപ്പുഴ ജില്ലകളിലെ വിവിധ റൂട്ടുകളിൽ സർവ്വീസ് നടത്തിയ ബസുകളാണ് അന്നേ ദിവസത്തെ വരുമാനം ദുരിതബാധിതർക്കായി
കൈമാറുന്നത്.കൂടാതെ സൊസൈറ്റിയിലെ 150 ഓളം വരുന്ന ജീവനക്കാരുടെ വേതനവും ആശ്വാസ നിധിയിലേക്ക് മാറ്റും.ബസ്സുകളുടെ മുൻപിൽ ബാനറുകൾ കെട്ടിയായിരുന്നു സർവ്വീസ് നടത്തിയത്.വയനാടിന് താങ്ങാൻ വേണ്ടി നടത്തിയ
സർവീസിന്റെ ഉദ്ഘാടനം ഭരണിക്കാവിൽ സൊസൈറ്റി പ്രസിഡന്റ് ടി.ആർ ശങ്കരപ്പിള്ള ഫ്ലാഗ് ഓഫ് ചെയ്തു.ബോർഡ് അംഗങ്ങളായ ജി.പ്രിയദർശിനി,ശ്രീകുമാർ,
ഇ.പുരുഷോത്തമൻ,മായ,വൈസ് പ്രസിഡന്റ് മുരളി,മാനേജർ രമേശൻ,കെ.സനിൽ കുമാർ,
എ.ഷാനവാസ്‌,പി.ആർ അജിത്,ജി.ബാഹുലേയൻ എന്നിവർ പങ്കെടുത്തു.

Advertisement