കുട്ടി സാറുമ്മാർ…

Advertisement

അടൂർ കടമ്പനാട് വിവേകാനന്ദ എൽപിഎസിലാണ് സാറുമ്മാർ കുട്ടികളായത്. ഇവിടുത്തെ 6 അധ്യാപകരാണ് കുട്ടികളുടെ യൂണിഫോമിന്റെ അതേ നിറത്തിൽ ലുള്ള യൂണിഫോമും ധരിച്ച് സ്കൂളിൽ എത്തിയത്. ഒരു മുന്നറിയിപ്പുമില്ലാതെ കുട്ടി കളുടെ അതേ യൂണിഫോമിൽ സ്കൂളിലേക്ക് കടന്നുവന്ന അധ്യാപകരെ കണ്ട് ആദ്യം അതിശയത്തോടെ നോക്കി നിന്ന കുട്ടികൾ പിന്നീട് ഹർഷാരവത്തോടെ അധ്യാപകർക്ക് ചുറ്റും തടിച്ചു കൂടുകയും നിറഞ്ഞ പുഞ്ചിരിയോടു കൂടി അവരെ സ്വീകരിക്കുകയും ചെയ്തു. കുട്ടികളുടെ അതേ യൂണിഫോമിൽ ക്ലാസിലേക്ക് തങ്ങൾ കടന്നു ചെല്ലുമ്പോൾ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള വ്യത്യാസം ഒരു പരിധി വരെ ഇല്ലാതാകും എന്നും അധ്യാപകരെ തങ്ങളുടെ കൂട്ടുകാരിൽ ഒരാളായി കാണുകയും തങ്ങൾക്കുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും കൂട്ടുകാരോട് പങ്കുവെക്കുന്ന പോലെ അധ്യാപകരോട് പങ്കുവെക്കും എന്നും അതുവഴി കുട്ടികളിലേക്ക് കൂടുതൽ അടുത്ത് ഇടപഴകാൻ കഴിയുമെന്നും കൊച്ചുകുട്ടികൾക്കുണ്ടാകുന്ന ചെറിയ ചെറിയ മാനസിക പ്രശ്നങ്ങൾ ഇതുവഴി പരിഹരിക്കാൻ തങ്ങൾക്ക് കഴിയുമെന്നും ഈ അധ്യാപകർ വിശ്വസിക്കുന്നു.
R.രേഖലക്ഷ്മി. K. P വൃന്ദ, M.A. അനീഷ്‌കുമാർ , രതീഷ് സംഗമം,സ്വപ്ന. S. നായർ V.വിജയകൃഷ്ണൻ, C. S.രശ്മി. എന്നീ അധ്യാപകരാണ് കുട്ടികളുടെ യൂണിഫോമിൽ സ്കൂളിലെത്തിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ അധ്യാപകരെ അഭിനന്ദിക്കുകയും അവരുടെ ചിത്രങ്ങളും വാർത്തയും തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തു.

Advertisement