കോൺഗ്രസ്സ് സ്വാതന്ത്ര്യ സ്മൃതി സംഗമവും ഐക്യദാർഢ്യ പ്രതിജ്ഞയും

Advertisement

ശാസ്താംകോട്ട : ഭാരതത്തിന്റെ 78-ാം മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ്സ് ശാസ്താംകോട്ട, കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഭരണിക്കാവ് ഗാന്ധി പ്രതിമക്ക് മുന്നിൽ സ്വാതന്ത്ര്യ സ്മൃതി സംഗമവും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കാരു വളളിൽ ശശി, കല്ലട രമേശ്, തുണ്ടിൽ നൗഷാദ്, പി.കെ.രവി ,ദിനേശ് ബാബു, ഗോകുലം അനിൽ, അഡ്വ.കെ.ആർ. ശിവസുതൻ പിള്ള , എസ്.സുഭാഷ്, ജയശ്രീ രമണൻ ,പി.നൂർദീൻകുട്ടി, സൈറസ് പോൾ,രവി മൈനാഗപ്പള്ളി,ഹാഷിം സുലൈമാൻ , സുഹൈൽ അൻസാരി,റിയാസ് പറമ്പിൽ , തടത്തിൽ സലിം, ചന്ദ്രൻ കല്ലട, അർ ത്തിയിൽ അൻസാരി, പി.എം സെയ്ദ്, വിനോദ് വില്ല്യത്ത്, ആർ.ഡി.പ്രകാശ്, ചക്കുവള്ളി നസീർ , പത്മ സുന്ദരൻ പിള്ള ,സുകേശ്, ബി.രവികുമാർ, ലാലി ബാബു, തുടങ്ങിയവർ പ്രസംഗിച്ചു.