മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം ആചരിച്ചു. വിവിധ മേഖലകളിൽ കൃഷി ചെയ്യുന്ന 10 കർഷകരെ ആദരിച്ചു ക്യാഷ് അവാർഡ് നൽകി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോൻ ഉൽഘാടനം നിർവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാനിദ ബീവി പദ്ധതി വിശദീകരിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ സുന്ദരേശൻ, കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ കല്ലേലിഭാഗം, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി സേതുലക്ഷ്മി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിമോൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. ഷാജഹാൻ, അഡ്വ. അൻസാർ ഷാഫി, രാജി രാമചന്ദ്രൻ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി എം സെയ്ദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, രജനി സുനിൽ, ജലജ രാജേന്ദ്രൻ, ഉഷാകുമാരി, ചിറക്കുമേൽ ഷാജി, ഷിജിന, റാഫിയാ, രജനി, ലാലി ബാബു, രാധിക ഓമനക്കുട്ടൻ, ബിജി കുമാരി, അനന്ദു ഭാസി, മൈമൂനത്ത്, അജി ശ്രീക്കുട്ടൻ, ഷാഹുബാനത്ത്, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, മറ്റു ജന പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൃഷി ഓഫീസർ അശ്വതി സ്വാഗതം ആശംസിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് താര നന്ദി പ്രകാശിപ്പിച്ചു. വിവിധ കാർഷിക ഉത്പനങ്ങളുടെയും, ഉപകരണങ്ങളുടെയും വിപണന മേള ഇതോടൊപ്പം നടന്നു.