മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകന് ജീവപര്യന്തം കഠിന തടവ്

Advertisement

കൊട്ടാരക്കര ചെങ്ങമനാട് മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തലവൂര്‍ അരിങ്ങട ചരുവിള പുത്തന്‍വീട്ടില്‍ മിനിയെ (50) കൊലപ്പെടുത്തിയ കേസില്‍ മകന്‍ ജോമോനെ(30)യാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2023 ജൂലൈ 23ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര ചെങ്ങമനാട് ജങ്ഷനിലായിരുന്നു സംഭവം. കലയപുരം ആശ്രയസങ്കേതത്തില്‍ അന്തേവാസിയായി കഴിഞ്ഞുവന്ന മിനിയെ ജോമോന്‍ ബൈക്കിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്ന വ്യാജേന ചെങ്ങമനാട് ജങ്ഷനില്‍ എത്തിച്ചശേഷം കൈയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊട്ടാരക്കര പൊലിസാണ് പ്രതിക്കെതിരേ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ കമലാസനന്‍ ഹാജരായി.