യുവതിയും സുഹൃത്തും യാത്ര ചെയ്ത ബൈക്കിനെ പിന്തുടര്‍ന്ന് ആക്രമിച്ച കേസിലെ പ്രതികളില്‍ രണ്ടുപേര്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി: യുവതിയും സുഹൃത്തും യാത്ര ചെയ്ത ബൈക്കിനെ പിന്തുടര്‍ന്ന് ആക്രമിച്ച കേസിലെ പ്രതികളില്‍ രണ്ടുപേര്‍ പിടിയില്‍. അയണിവേലിക്കുളങ്ങര തെക്ക് മനു വിഹാര്‍ വീട്ടില്‍ അഖില്‍ (23), കോഴിക്കോട് മേക്ക് അനില്‍ ഭവനത്ത് അരുണ്‍ (21) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ട് പരാതിക്കാരിയും സുഹൃത്തും ബൈക്കില്‍ യാത്ര ചെയ്തുവരികെ സ്‌കൂട്ടറില്‍ എത്തിയ മൂവര്‍ സംഘം ചീത്തവിളിക്കുകയും ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്താല്‍ പിന്തുടര്‍ന്ന് ലാലാജി ജംഗ്ഷനില്‍ വച്ച് പ്രതികള്‍ യുവതിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ച ശേഷം കടന്നുകളയുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത കരുനാഗപ്പള്ളി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ മറ്റൊരു പ്രതിയെ അന്വേഷിക്കുകയാണെന്നും ഉടനെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ്‌ഐ ഷമീര്‍, ഷാജിമോന്‍, എസ്‌സിപി ഒ. ഹാഷിം സിപിഓമാരായ പ്രശാന്ത്, നൗഫല്‍ ജാന്‍, സുമിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കര്‍ഷക മോര്‍ച്ച കര്‍ഷക ദിനാചാരണം (പടം…. കര്‍ഷക മോര്‍ച്ച
കൊട്ടാരക്കര: കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചാരണം സംഘടിപ്പിച്ചു. കോട്ടാത്തലയില്‍ നടന്ന പരിപാടി കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജിഘോഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി. സന്തോഷ് മാമ്പുഴ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കര്‍ഷകരെ ആദരിച്ചു. ജനറല്‍ സെക്രട്ടറി ഉദയന്‍ ചവറ, വൈസ് പ്രസിഡന്റ്
മുരളിമോന്‍ ശശി, സെക്രട്ടറി ഡോ.ഇടമണ്‍ റെജി, ജില്ലാ ജനറല്‍ സെക്രട്ടറി അജയന്‍ കോട്ടാത്തല, മണ്ഡലം പ്രസിഡന്റ് സന്തോഷ് താമരക്കുടി എന്നിവര്‍ സംസാരിച്ചു.

പടം… കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചാരണം സംസ്ഥാന ജനറല്‍ സെക്രട്ടറി അജിഘോഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

1 COMMENT

Comments are closed.