കൊല്ലം: കോടതിയിൽ നിന്നും രക്ഷപെട്ട പ്രതിയെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു.കൊല്ലം കൊല്ലം അഡീഷണൽ സെഷൻസ്
കോടതി രണ്ടിൽ വച്ച് ജഡ്‌ജി ചേംബറിനടുത്തേക്ക് വിളിച്ച് മൊഴിയെടുക്കുന്നതിനിടെയാണ് പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്. പരവൂർ കൂനയിൽ തോട്ടുംകര തൊടിയിൽ വീട്ടിൽ അഭിജിത്തിനിയാണ് (21, വേട്ട അഭിജിത്ത്) രക്ഷപെട്ടത്.കോടതിയുടെ മതിൽ ചാടിയ പ്രതി ആസൂത്രണ സമിതി ഓഫീസിനുള്ലിൽ കൂടി കൊട്ടാരക്കുളം ഗണപതി ക്ഷേത്രം, ടി.ഡി റോഡുവഴിയാണ് രക്ഷപ്പെട്ടത്. കൊല്ലത്ത് നിന്നും റെയിൽവേ പാളത്തിലൂടെ പരവൂരിൽ എത്തിയ പ്രതി വീട്ടിൽ എത്തി ബാഗുമായി ട്രെയിനിൽ പരവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രയിൻ കയറി രക്ഷപെടുകയായിരുന്നു.
തുടർന്ന് പോലീസ് പ്രതിയുടെ മാതാവിന്റെ മൊബൈൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി വിവിധ സ്ഥലങ്ങളിൽ നിന്നും ഫോൺ ചെയ്തതായി കണ്ടെത്തുകയും തുടർന്ന് റെയിൽവേ പോലീസിന് നൽകിയ ഇൻഫോർമേഷന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂർ വച്ച് റെയിൽവേ പോലീസ് പിടികൂടി ശ്രീരാമപുരം പോലീസിന് കൈമാറുകയും കൊല്ലത്ത് നിന്നുള്ള സ്പെഷ്യൽ സ്ക്വാട് എത്തി കൊല്ലത്തേക്ക് കൊണ്ട് വരികയാണ് ഇന്ന് പുലർച്ചെ പ്രതിയെ കൊല്ലത്ത് എത്തിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അശ്ലീലം പറഞ്ഞ ഇയാളെ കഴിഞ്ഞ കഴിഞ്ഞ മാസം 2നാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിൽ കഴിഞ്ഞ പ്രതിയെ പുതിയൊരു പോക്സോ കേസിൽ അറസ്റ്റ് ചെയ്യാനാണ് കഴിഞ്ഞ മാസം 16ന് കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ പൂർത്തിയാകും മുമ്പ് രാവിലെ 11.30ഓടെ
ജഡ്‌ജിയുടെ ചേംബറിന് അടുത്ത് നിന്ന് കോടതി ജീവനക്കാർ ഉപയോഗിക്കുന്ന വാതിലിലൂടെ മുങ്ങുകയായിരുന്നു.