നാടകാചാര്യൻ ഒ മാധവൻ്റെ നൂറാമത്‌ ജന്മവാർഷികത്തോടനുബന്ധിച്ച് നാടകവുമായി കുടുംബം

Advertisement

കൊല്ലം. നാടകാചാര്യൻ ഒ മാധവൻ്റെ നൂറാമത്‌ ജന്മവാർഷികത്തോടനുബന്ധിച്ച് നാടകവുമായി
മക്കളും അഭിനേതാക്കളുമായ എം മുകേഷ്‌ എംഎൽഎയും സന്ധ്യാ രാജേന്ദ്രനും.കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 61-ാമത് കലാസൃഷ്‌ടിയായ നാടകം സംവിധാനംചെയ്‌തിട്ടുള്ളത്‌ ഒ മാധവന്റെ മരുമകനും നടനുമായ ഇ എ രാജേന്ദ്രനാണ്‌. അച്ഛൻ്റെ വാക്കുകൾ കാലാതീതമെന്ന് എം മുകേഷ്.

എഴുത്തിലൂടെയും സംവിധാനത്തിലൂടെയും കേരളത്തിന് പുതിയൊരു നാടക സംസ്കാരം സമ്മാനിച്ചയാണ് ഒ മാധവൻ.
പകരം വെക്കാനില്ലാത്ത സംഘാടകനും ,കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാരംഭപ്രവർത്തകൻ
ഓ മാധവൻ്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് വിപുലമായ പരിപാടികൾ മക്കൾ ഒരുക്കുന്നത്.

കെ.പി.എ.സിയുടെ ആദ്യകാല നാടകങ്ങളിലൂടെ രംഗത്തെത്തിയ മാധവന്‍ എണ്ണായിരത്തിലധികം നാടക വേദികളില്‍ അഭിനയിച്ചു. എട്ടു വര്‍ഷം നടനായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍ എന്നീ നാടകങ്ങളിലൂടെ മാധവന്‍റെ പ്രതിഭ ജനങ്ങളറിഞ്ഞു.പിന്നീട് സ്വന്തം നാടകട്രൂപ്പായ കാളിദാസ കലാകേന്ദ്രം സ്ഥാപിച്ച് നിരവധി പ്രതിഭകൾക്ക് വഴി തുറന്നു….. തിലകന്‍ ഉള്‍പ്പടെയുള്ള നിരവധി അഭിനയ പ്രതിഭകള്‍ അരങ്ങിൽ എത്തിയതും ഇദ്ദേഹത്തിൻ്റെ നാടക കളരികളിലൂടെയാണ്…
നാടകത്തിന് പ്രാധാന്യം ഏറുന്ന കാലത്തുള്ള ജീവിതത്തിൽ
അച്ഛൻ്റെ വാക്കുകൾ കൂടുതൽ അർത്ഥവത്താകുന്നുവെന്ന് നടനും എം എൽ എ യുമായ എം മുകേഷ്

ഒ മാധവൻ്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് ഇന്ന് വൈകിട്ട്‌ 6.30ന്‌ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറുന്നത്. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 61-ാമത് കലാസൃഷ്‌ടിയായ നാടകം സംവിധാനംചെയ്‌തിട്ടുള്ളത്‌ ഒ മാധവന്റെ മരുമകനും നടനുമായ ഇ എ രാജേന്ദ്രനാണ്‌. കൊല്ലം ഫാസ്, കൊല്ലം കല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 19ന് വൈകിട്ട് ആറിന്‌ ഒ മാധവൻ അനുസ്‌മരണ സമ്മേളനവും കലാപ്രതിഭകളെ ആദരിക്കലും അടൂർ പ്രകാശ്‌ എംപി ഉദ്‌ഘാടനംചെയ്യും.നാടക നിർമാണം നിർവഹിച്ചവരിൽ ഒ മാധവന്റെ ഭാര്യയും നടിയുമായ വിജയകുമാരി, ചെറുമകൻ ദിവ്യദർശൻ ആർ ഏങ്ങൂർ എന്നിവരുമുണ്ട്‌. ഫ്രാൻസിസ്‌ ടി മാവേലിക്കരയാണ്‌ രചന.

Advertisement