കരുനാഗപ്പള്ളി: നഗരസഭയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം കരുനാഗപ്പള്ളി നഗരസഭയുടെ ഹൃദയഭാഗമായ എസ്.ബി.എം ഹോസ്പിറ്റലിന് കിഴക്കുവശം മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റ് വരെയുളള സ്ഥലത്തെ വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ടി ടി സ്ഥലത്ത് ആര്‍.സി.സി പൈപ്പുകള്‍ സ്ഥാപിക്കുവാന്‍ നഗരസഭയില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.
കരുനാഗപ്പള്ളി ബില്‍ഡിംഗ് & ഡെവലപ്പ്‌മെന്റ് ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ടി വര്‍ക്ക് കരാര്‍ എടുത്ത് എഗ്രിമെന്റ് വച്ചിട്ടുള്ളതുമാണ്. കരാര്‍ കാലാവധി അവസാനിച്ചിട്ടും ടി വര്‍ക്ക് പൂര്‍ത്തീകരിച്ചിട്ടില്ലാത്തതാണ്. ഇതുമൂലം നിരവധി കുടുംബങ്ങള്‍ വെള്ളക്കെട്ടില്‍ നരകയാതന അനുഭവിക്കുകയാണ്. ഗുരുതരമായ കരാര്‍ ലംഘനം നടത്തിയ ലേബര്‍ കോണ്‍ട്രാക്റ്റ് സംഘത്തിന്റെ കരാര്‍ നഷ്‌ടോത്തരവാദിത്വത്തില്‍ അവസാനിപ്പിച്ച് റീ ടെണ്ടര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ എഞ്ചിനീയറിംഗ് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം യു.ഡി.എഫ് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.അന്‍സാര്‍ ഉത്ഘാടനം ചെയ്തു. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ കോടിക്കണക്കിന് രൂപയുടെ കരാര്‍ ഏറ്റെടുക്കുകയും കാലാവധിയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യാതെ കരാര്‍ ലംഘനം നടത്തുന്നത് ഈ സൊസൈറ്റിയുടെ സ്ഥിരം നടപടിയാണെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഗരസഭയില്‍ മാത്രം 31 വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാതെ പോയത് ഈ സൊസൈറ്റിയുടെ കരാര്‍ ഏറ്റെടുത്ത ബിനാമി കരാറുകാരന്റെ നിഷേധാത്മകമായ നിലപാട്മൂലമാണെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍മാരായ അഡ്വ.റ്റി.പി.സലിംകുമാര്‍, സിംലാല്‍, റഹിയാനത്ത്ബീവി, യു.ഡി.എഫ് നേതാക്കളായ എന്‍.അജയകുമാര്‍, സുരേഷ് പനക്കുളങ്ങര, പി.സോമരാജന്‍, ആര്‍.ദേവരാജന്‍, എസ്.ജയകുമാര്‍, മുഹമ്മദ് ഹുസൈന്‍, ബി.മോഹന്‍ദാസ്, രതീദേവി, ഉല്ലാസ്, രമേശന്‍, അമ്പുവിള സലാഹ്, നൂര്‍മുഹമ്മദ്, ജയദേവന്‍, രാജേന്ദ്രന്‍, സന്തോഷ്ബാബു, തിരുവാലില്‍ അഷറഫ്, ഹാരീസ് തുടങ്ങിയവര്‍ സംസാരിച്ചു.