കുണ്ടറ: പടപ്പക്കര പുഷ്പവിലാസത്തില്‍ പുഷ്പലത(45)യുടെ കൊലപാതകത്തിന് ശേഷം കാണാതായ മകന്‍ അഖില്‍ കുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. കുണ്ടറ പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ ഒരു വിവരവും കിട്ടാതായതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഇയാളുടെ മൊബൈല്‍ സ്വിച്ച്ഓഫാണ്. ഇത് അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ പുഷ്പലതയുടെ പിതാവ് ആന്റണിക്ക് ശസ്ത്രക്രിയ നടത്തിയതിനെ ചെറിയ പുരോഗതി മാത്രമാണ് കൈവരിച്ചിട്ടുള്ളത്. എന്നാലും ഇപ്പോഴും അബോധാവസ്ഥയിലാണ്. ഇതിനാല്‍ ആന്റണിയിലൂടെ വിവരങ്ങള്‍ ആരായാനുള്ള മാര്‍ഗവും ഇല്ല. പോലീസ് നാട്ടുകാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
പടപ്പക്കര സെന്റ്‌ജോസഫ് പള്ളിക്ക് സമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയെ കഴിഞ്ഞ ദിവസമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ അച്ഛനെ തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു. അച്ഛന്‍ ആന്റണി (75) തലയ്ക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുവരെയും അഖില്‍ ഉപദ്രവിക്കുന്നതായി വെള്ളിയാഴ്ച പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചിരുന്നു. പോലീസ് എത്തി അഖില്‍ കുമാറിന് താക്കീത് നല്‍കി മടങ്ങി. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പുഷ്പലതയെ കൊല്ലപ്പെട്ട നിലയിലും അച്ഛനെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു.
Kundra police allathea
Eppozea vere Pani areyavunna arakelum aneshechal avanea kettum ellakel kettanea