വാട്ടര്‍ പമ്പ് മോഷ്ടിച്ച് കടന്ന് കളഞ്ഞയാള്‍ പോലീസ് പിടിയിലായി

Advertisement

കൊല്ലം: വാട്ടര്‍ പമ്പ് മോഷ്ടിച്ച് കടന്ന് കളഞ്ഞയാള്‍ പോലീസ് പിടിയിലായി. പട്ടത്താനം വേപ്പാലുംമൂട് തട്ടാപ്പറമ്പില്‍ നുജും (51) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിയില്‍ പട്ടത്താനം ഭാവന നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അബ്ദുള്‍ സമദിന്റെ വീട്ടിലെ കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ പമ്പ് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷബ്‌ന അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement