കിളികൊല്ലൂര്‍: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 4.120 കിലോ കഞ്ചാവുമായി തമിഴ്‌നാട് തിരുനെല്‍വേലി ശങ്കരന്‍കോവില്‍ സ്വദേശി മാരി ശെല്‍വന്‍ (32) കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായി. രണ്ടാംകുറ്റി ഭാഗത്ത് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയില്‍ സംശയം തോന്നിയ സ്‌കൂട്ടറില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സീറ്റിനടിയില്‍ രണ്ടുപൊതികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പിടിയിലായ മാരി ശെല്‍വന്‍ പുനലൂര്‍ എക്‌സൈസ്, ചെങ്കോട്ട പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ആളെ പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.