ഗഞ്ചാവും വിദേശ മദ്യവും പിടികൂടി നാലു പ്രതികൾ അറസ്റ്റിൽ

Advertisement

കരുനാഗപ്പള്ളി. താലൂക്കിലെ ഹയർസെക്കൻഡറി സ്കൂളുകളുടെ പരിസരപ്രദേശങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടക്കുന്നതായ വിവരമനുസരിച്ച് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടയിൽ നിർത്താതെ ഓടിച്ചു പോയ വാഹനം എക്സൈസ് പാർട്ടി പിന്തുടർന്ന് പിടികൂടിയതില്‍ കഞ്ചാവ് ഉൾപ്പെടെ പ്രതിയേയും വാഹനവും പിടിച്ചെടുത്തു. തൊടിയൂർ കല്ലിക്കോട്ട് കിഴക്കതിൽ നിസാർ മകൻ മുഹമ്മദ് ഫറാജ് (24)ആണ് പിടിയിലായത്. ഇയാളോടൊപ്പം സഞ്ചരിച്ചു വന്ന രണ്ടാം പ്രതി ആദിനാട് പുന്നക്കുളം മുറിയിൽ കൊച്ചുവീട്ടിൽ തെക്കതിൽ സമദ് മകൻ സജാദിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
മദ്യ ഷോപ്പുകൾക്ക്‌ അവധിയായ ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ വില്പനയ്ക്കായി വീട്ടിൽ ശേഖരിച്ചു വെച്ചിരുന്ന 39 കുപ്പി വിദേശമദ്യവുമായി ചവറ ആരാധ്യ ഭവനം വീട്ടിൽ അഖിൽ കുമാർ ആണ് അറസ്റ്റി ലായത്. അനുവദനീയ അളവിൽ കൂടുതൽ വിദേശ മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് തൊടിയൂർ കാക്കാന്റയ്യത്ത് വീട്ടിൽ സജീർ,അയണിവേലി കുളങ്ങര സ്വദേശി തറയിൽ വീട്ടിൽ രാമചന്ദ്രൻ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരിശോധനകൾക്ക് എക്സൈസ് ഇൻസ്പെക്ടർ എസ്. ലതീഷ്, എക്സൈസ് ഇൻസ്പെക്ടർ
ഗ്രേഡ്.ഡി.എസ് മനോജ് കുമാർ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എബിമോൻ കെ വി. സിവിൽ എക്സൈസ് ഓഫീസർമാരായ എസ് കിഷോർ, ജി അഭിലാഷ്, കെ സാജൻ, ബി അൻസാർ, വി പ്രദീപ്കുമാർ, ഹരിപ്രസാദ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ മോളി, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
ഓണക്കാലത്തിന് മുന്നോടിയായി പരിശോധനകൾ വ്യാപകമാക്കുമെന്ന് റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു.

Advertisement