കുണ്ടറ: രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിന്‍െ മൃതദേഹം സമീപത്തെ വീട്ടുകിണറ്റില്‍ കണ്ടെത്തി. പേരയം സെറ്റില്‍മെന്റ് കോളനിയില്‍ ലോഹിതദാസിന്റെ മകന്‍ ലിബിനാണ്(കൊച്ചുമോന്‍-38) മരിച്ചത്. പേരയത്ത് ഓട്ടോ ഡ്രൈവറാണ്.
ലിബിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ വീട്ടുകാര്‍ കിണറ്റിന്റെ പമ്പ് സെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നോക്കിയപ്പോള്‍ തടസ്സം നേരിട്ട വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കുണ്ടറയില്‍ നിന്നും എത്തിയ അഗ്നിശമന സേനാവിഭാഗം മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പോലീസ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഭാര്യ: നിഷ. മക്കള്‍: നിയ, ഇമലാനു.