ഇൻഡ്യയെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്ക് നയിച്ചത് രാജീവ്ഗാന്ധി, സി ആർ മഹേഷ് എംഎൽഎ

Advertisement

ശാസ്താംകോട്ട: അഞ്ച് വർഷത്തെ ഭരണം കൊണ്ട്ഇൻഡ്യയെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്ക് നയിച്ച് ലോകത്തെ പ്രധാന വികസിത രാജ്യങ്ങൾക്കൊപ്പം എത്തിച്ചരാഷ്ട്ര നേതാവും പ്രധാനമന്ത്രിയുമായിരുന്നു രാജീവ് ഗാന്ധിയെന്ന് സി.ആർ. മഹേഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. ശാസ്ത്ര ശാസ്ത്ര സാങ്കേതികരംഗത്ത് ഇൻഡ്യ കുതിച്ച് ചാടിയത് രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണത്തോട് കൂടിയ പ്രവർത്തനങ്ങളായിരുന്നെന്നും അതിനാൽ ഇൻഡ്യയുടെ മിക്ക ഭാഗങ്ങളിലും ലക്ഷകണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്ന ഇൻഫർമേഷൻ ടെക്ക്നോളജി പാർക്കുകൾ അടക്കം നിരവതി ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങാൻ കഴിഞ്ഞതായും സി.ആർ മഹേഷ് പറഞ്ഞു.

രാജീവ് ഗാന്ധിയുടെ 80-ാം മത് ജന്മദിനംദേശ വ്യാപകമായി “സദ്ഭാവന” ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ രാജീവ് ഗാന്ധി അനുസ്മരണവും സദ്ഭാവന ദിനാചരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. സാസ്ക്കാരിക സാഹിതി ജില്ല ചെയർമാൻ എബി പാപ്പച്ചൻ ദേശീയോഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രശസ്ത കവി കമറുദ്ദീൻ വല്യത്ത് മുഖ്യപ്രഭാഷണം നടത്തി. കാരുവള്ളിൽ ശശി, കല്ലട രമേശ്,തുണ്ടിൽനൗഷാദ്, കാരക്കാട് അനിൽ, കെ.സുകുമാരൻ പിള്ള , കല്ലട ഗിരീഷ്,ദിനേശ് ബാബു,
ബി.ത്രി തീപ് കുമാർ ,
പി. നൂർ ദ്ദീൻ കുട്ടി, രവി മൈനാഗപ്പള്ളി, പി.എം. സെയ്ദ് , കടപുഴ മാധവൻ പിള്ള , എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര,വിനോദ് വില്ല്യത്ത്, രാജു ലോറൻസ് , എൻ.ശിവാനന്ദൻ , അബ്ദുൽ സലാം പോരുവഴി , ഹാഷിം സുലൈമാൻ , സൈറസ് പോൾ, റിയാസ് പറമ്പിൽ , അമ്യത പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement