ബ്രൂക്ക് ഇന്റർനാഷണൽ  ദേശീയ അംഗീകാര നിറവിൽ

Advertisement

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന് ദേശീയ അംഗീകാരമായി നീതി ആയോഗ് : എ. ടി. എൽ അവാർഡ്. നീതി ആയോഗിന്റെ നേതൃത്വത്തിൽ കുട്ടികളുടെ നൂതനമായ കഴിവുകൾ വികസിപ്പിക്കുന്നതിനും കുട്ടികളിൽ സർഗ്ഗാത്മകത വളർത്തുന്നതിനുമായി രൂപകല്പന ചെയ്തതും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കൂടുതൽ പ്രാധാന്യം നൽകുന്നതുമായ എ. ടി. എൽ. ലാബുകളും പ്രോജെക്ടുകളും വിലയിരുത്തി ഇന്ത്യയിലെ മുഴുവൻ സ്‌കൂളുകളുടെ കൂട്ടത്തിൽ ജൂലൈ മാസത്തിലെ മാതൃകാ സ്‌കൂളായി ബ്രൂക്ക് ഇന്റർനാഷണലിനെ തിരഞ്ഞെടുത്തു.   .പഠനത്തിനൊപ്പം കുട്ടികളുടെ സർഗ്ഗശേഷികൾ വളർത്തുന്നതിനുള്ള അംഗീകരമായി ഇപ്പോൾ രണ്ടാം തവണയാണ് ബ്രൂക്ക് ഈ ദേശീയ അംഗീകാരത്തിന് അർഹമാകുന്നത്

Advertisement