ശ്രീനാരായണ ട്രോഫി ജലോൽസവം ഒഴിവാക്കി,ശ്രീനാരായണ ഗുരു ജയന്തി ദിനം ആചരിച്ചു

Advertisement

കരുനാഗപ്പള്ളി: വയനാട് ദുരന്തത്തെ തുടർന്ന് ശ്രീനാരായണ ട്രോഫി ജലോൽസവം ഒഴിവാക്കി ‘ഹൃസ്വമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരു ജയന്തി ദിനം ആചരിച്ചു.വർഷങ്ങളായി കരുനാഗപ്പള്ളി SNDP യൂണിയൻ്റെ സഹകരണത്തോടെ കന്നേറ്റിയിൽ നടന്നുവരുന്ന 78 – മത് ശ്രീനാരായണ ജലോൽസവമാണ് ഇത്തവണ വയനാട് മഹാ ഭൂരന്തത്തെ തുടർന്ന് ഭഴിവാക്കിയത്.170-മത് ജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി ലളിതമായ ചടങ്ങുകൾ സംഘടിപ്പിച്ചു.രാവിലെ ഗുരുദേവ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത് തുടർന്ന് C R. മഹേഷ് MLA ഭദ്രദീപം തെളിയിച്ചു.കരുനാഗപ്പള്ളി ടNDP യൂണിയൻ പ്രസിഡൻ്റ് കെസുശീലൻ പതാക ഉയർത്തി. ചവറ MLA Dri സുജിത് വിജയൻ പിള്ള പായസവിതരണം നിർവ്വഹിച്ചു.

നഗരസഭ ചെയർമാൻ കോട്ടയിൽ രാജു,ജില്ലാ പഞ്ചായത്തംഗം അനിൽ കല്ലെലിഭാഗം, നഗര സഭാംഗം ശാലിനി രാജീവ്, ജലോത്സവ കമ്മിറ്റി ജനറൽ ക്യാപ്റ്റൻ പ്രവീൺ കുമാർ ഷാജഹാൻ കുളച്ചവരമ്പേൽ കെ.ജി രവി, മുരളീധരൽ എൻ.അജയകുമാർ എന്നിവർ പങ്കെുത്തു

Advertisement