ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഇഛാശക്തിയോടെ പ്രവർത്തിക്കുന്നില്ല,വികസനം കാത്ത് ഭരണിക്കാവ് ടൗണ്‍

Advertisement

ശാസ്താംകോട്ട : രണ്ട് ദേശീയ പാതകൾ സംഗമിക്കുന്ന, കുന്നത്തൂരിലെ ഏറ്റവും പ്രധാനപ്പെട്ട ടൗൺ ആയ ഭരണിക്കാവിൻ്റെ വികസനം തേടിയുള്ള കാത്തിരിപ്പിന് വർഷളുടെ പഴക്കമുണ്ട്. കൊല്ലം – തേനീ ദേശീയപാതയും വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയപാതയും, ചവറ – പത്തനംതിട്ട സംസ്ഥാന പാതയും ഒക്കെ സംഗമിക്കുന്ന സ്ഥലമായിട്ടും ഭരണിക്കാവിൻ്റെ വികസനത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഇഛാശക്തിയോടെ പ്രവർത്തിക്കുന്നില്ല എന്നാണ് പ്രധാന ആക്ഷേപം.
കടപുഴ പാലം യാഥാർത്ഥ്യമായതോടെയാണ് ഭരണിക്കാവ് ടൗൺ വികസനത്തിലേക്ക് ചുവട് വച്ചത്. അടൂർ – പത്തനംതിട്ട, കുണ്ടറ, ചവറ – കരുനാഗപ്പള്ളി, ചക്കുവള്ളി, പതാരം തുടങ്ങിയ നിരവധി ദിക്കുകളിലേക്കുള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലം എന്ന പ്രത്യേകതയും ഭരണിക്കാവിന് ഉണ്ട്.
അതുകൊണ്ട് തന്നെ കെ.എസ്.ആർ.റ്റി. സി – സ്വകാര്യ ബസുകൾ അടക്കം നൂറുകണക്കിന് ബസുകളും മറ്റ് ആയിരക്കണക്കിന് വാഹനങ്ങളും നിമിഷം പ്രതിഭരണിക്കാവ് ടൗണിലൂടെ കടന്ന് പോകുന്നുണ്ട്. എന്നാൽ ഇവിടെ സിഗ്നൽ ലൈറ്റ് ഇല്ല എന്നതാണ് ഏറെ സവിശേഷത. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഹോം ഗാർഡുകൾ എത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് സമയവും ഇവിടെ ഗതാഗത കുരുക്കാണ്. പ്രത്യേകിച്ചും രാവിലെയും വൈകിട്ടും.
ഭരണിക്കാവിലെ ബസ് സ്റ്റാൻഡ് നിരവധി തവണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടങ്കിലും രണ്ടോമൂന്നോ മാസത്തിനുള്ളിൽ പ്രവർത്തനം നിലയ്ക്കും എന്നുള്ളതിനാൽ
ഇവിടെ ട്രിപ്പ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകൾ അടക്കം റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. റോഡുകളുടെ വീതി കുറവും റോഡുകളിലേക്കുള്ള കൈയ്യേറ്റവും മൂലം അപകടസാധ്യത യുംഏറെയാണ്. പല ദിക്കുകളിലേക്കും വാഹനങ്ങൾ തിരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്
.ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ അലക്ഷ്യമായി ഇരുചക്ര വാഹനങ്ങൾ അടക്കം റോഡിൽ പാർക്ക് ചെയ്ത് പോകുന്നതും അനധികൃത വഴിയോര കച്ചവടങ്ങളും
ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
നൂറുകണക്കിന് ആളുകൾ വിവിധ ദിക്കുകളിലേക്ക് ബസ് കാത്ത് നിൽക്കുന്നുണ്ടെങ്കിലും ഒരു സ്ഥലത്ത് പോലും ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല. മഴയും വെയിലും ഏറ്റ് റോഡരികിലോ കടതിണ്ണകളിലോ നിൽക്കേണ്ട അവസ്ഥയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യവും ഇല്ല. എല്ലാ വാഹനങ്ങളും ഭരണിക്കാവ് ടൗണിൽ പ്രവേശിക്കാതെ മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ കഴിയുന്ന ചില സമാന്തര പാതകൾ അനിയോജ്യമായി ടൗണിന് സമീപത്ത് തന്നെ ഉണ്ടങ്കിലും അത് പ്രയോജനപ്പെടുത്തി എടുക്കുന്നതിനുള്ള ശ്രമവും ഉണ്ടായിട്ടില്ല.

Advertisement