കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തു

Advertisement

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി കുടവട്ടൂർ രതീഷ് കുമാർ തിരുമേനി. കുടവട്ടൂർ, മുന്തിരികുളത്ത് ഇല്ലത്ത് (ജയഭവൻ) രതീഷ് കുമാറിനെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. നിലവിൽ തൃക്കണ്ണമംഗൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മേൽ ശാന്തി ആണ്. മുൻപ് കൊട്ടാരക്കര ഗണപതി ക്ഷേത്രം കീഴ് ശാന്തി, ആര്യൻകാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളിൽ മേൽ ശാന്തിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.