ചക്കുവള്ളിക്ക് സമീപം മതപഠന കേന്ദ്രത്തിലെ പ്രകൃതിവിരുദ്ധ പീഡനം;അധ്യാപകനെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

Advertisement

ശാസ്താംകോട്ട:ചക്കുവള്ളിക്ക് സമീപം പ്രവർത്തിക്കുന്ന മതപഠന കേന്ദ്രത്തിലെ 15കാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ പൊലീസ് വലയിലാക്കിയത് തന്ത്രപരമായി.പരാതിയെ തുടർന്ന്
ഒളിവിൽ പോയ പ്രതിയെ പ്രശ്നം പറഞ്ഞു തീർക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളിയിൽ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.കൊല്ലം മയ്യനാട് ധവളക്കുഴി എ.എസ് മൻസിൽ അൽത്താഫ് (24)നെയാണ്
പോക്സോ വകുപ്പ് പ്രകാരം ശൂരനാട് സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഒന്നര മാസം മുമ്പാണ് ഇയ്യാൾ അധ്യാപകനായി മതപഠന
കേന്ദ്രത്തിൽ എത്തിയത്.പീഡനം അസഹ്യമായതിനെ തുടർന്നു കുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു.
വീട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്.മതപഠന കേന്ദ്രത്തിലെ മറ്റ് വിദ്യാർത്ഥികളെ ഇയ്യാൾ കായികമായി ഉപദ്രവിച്ചിട്ടുള്ളതായും പരാതിയുണ്ട്.