ശാസ്താംകോട്ട. ഭരണിക്കാവ് ട്രാഫിക് സിഗ്നല്‍ ലൈറ്റ് ഓണത്തിന് മുമ്പു കണ്‍തുറക്കും.ദശാബ്ദത്തോളം മുമ്പ് ഉദ്ഘാടനം ചെയ്തദിവസം ടിപ്പര്‍ കയറി ആളുമരിച്ചതോടെ പൂട്ടിക്കെട്ടിയതാണ് കുന്നത്തൂരിലെ പ്രധാന ജംക്ഷനായ ഭരണിക്കാവിലെ സിഗ്നല്‍ ലൈറ്റുകള്‍. അശാസ്ത്രീയമായ സിഗ്നലിംങ് ആണ് ഒരാളുടെ ജീവനെടുത്തതെന്ന് അന്ന് ആപമുയര്‍ന്നു. പാകപ്പിഴകള്‍ പരിഹരിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പത്തനംതിട്ട ആസ്ഥാനമായുള്ള കമ്പനിയുമായി കരാര്‍ ആയതായി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ തുമ്പോടന്‍ പറഞ്ഞു.
സിഗ്നലില്‍ പരസ്യം സ്ഥാപിച്ച് അതില്‍ നിന്നും സംവിധാനത്തിനുള്ള ചാര്‍ജ്ജ് ഈടാക്കുന്നതാണ് രീതി. പഞ്ചായത്തിന് ചിലവൊന്നുമില്ല. സിഗ്നലിലെ അപാകത പരിഹരിക്കാന്‍ ഓരോവഴിയിലേക്കുമാറ്റിയാണ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക. മധ്യത്തിലെ ഐലന്‍റ് ഭാഗം ഫ്രീ ആയിരിക്കും. ബസ് സ്റ്റാന്‍ഡ് നവീകരണത്തിന് പത്തുലക്ഷം രൂപ അനുവദിച്ചുവെന്നും ബസുകള്‍ സ്റ്റാന്ർഡില്‍ കയറുന്നതിന് എല്ലാ നടപടികളും ഉണ്ടാകുമെന്നും തുമ്പോടന്‍ പറഞ്ഞു