ശൂരനാട് തെക്ക്. ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണതു മൂലം പഞ്ചായത്തില്‍ പരക്കെ മാർഗതടസവും വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. മരങ്ങൾ മുറിച്ചു മററിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പതാരത്തിനു വടക്കുവശമാണ് കൂടുതൽ ആഘാതമുണ്ടായത്. വൈദ്യുതി ലൈനുകള്‍ പൊട്ടി.


പുലര്‍ച്ചെ വീശിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. കാര്‍ഷിക നഷ്ടം കണക്കാക്കാവുന്നതില്‍ ഏറെയാണ്.

മൈനാഗപ്പള്ളി വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ പ്രധാനപാതയോടു ചേര്‍ന്നു നിന്ന പാലമരത്തിന്‍റെ കൊമ്പുവീണ് മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി.