എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Advertisement

കൊട്ടാരക്കര: ആര്യന്‍കാവ് ചെക്ക്‌പോസ്റ്റിന് സമീപം 25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ചിതറ കല്ലുവെട്ടാന്‍കുഴി ഷൈമാ മന്‍സിലില്‍ മുഹമ്മദ് അനസ് (26), ഹൈദര്‍ മന്‍സിലില്‍ ഹൈദരലി (29), മുള്ളിക്കാട് കെപി ഹൗസില്‍ മുഹമ്മദ് അസ്ലം (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്്. ആര്യന്‍കാവ് ചെക്ക് പോസ്റ്റിന് സമീപം വച്ച് ബാംഗ്ലൂര്‍ നിന്ന് കാര്‍ മാര്‍ഗം കൊണ്ടുവരികയായിരുന്ന 25ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം എന്നിവരെ ഒരു മാസം മുന്‍പ് കഞ്ചാവുമായി കടയ്ക്കല്‍ പോലീസ് പിടികൂടിയിരുന്നു. ഓപ്പറേഷന്‍ ‘ഡി ഹണ്ടിന്റെ’ ഭാഗമായി സംസ്ഥാന തലത്തില്‍ മയക്കുമരുന്നിനെതിരെയുള്ള പരിശോധന നടത്തി വരികയായിരുന്നു.
സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സ്ഥിരമായി എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മാരകമയക്ക് മരുന്നുകള്‍ വില്പന നടത്തി വന്നിരുന്ന പ്രതികളെ പോലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. തെന്മല എസ്എച്ച്ഒ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ കൊല്ലം റൂറല്‍ ഡാന്‍സാഫ് എസ്‌ഐമാരായ ജ്യോതിഷ് ചിറവൂര്‍, ബിജു ഹക്ക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജുമോന്‍, ദിലീപ്, അഭിലാഷ്, വിപിന്‍ ക്ലീറ്റസ് എന്നിവരും തെന്മല പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.